പെന്തക്കോസ്ത ദിനത്തില്‍ ബൈസൈന്റയിന്‍ വൈദികര്‍ പച്ചനിറത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ കാരണം അറിയാമോ?

കത്തോലിക്കാസഭയ്ക്ക് അതിന്റെതനിമയും പാരമ്പര്യവും വ്യക്തമാക്കുന്ന നിരവധി ആരാധനരീതികളും ക്രമങ്ങളുമുണ്ട്. ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭയായ ബൈസൈന്റെയ്ന്‍ സഭയിലും അതുപോലെ വ്യത്യസ്തമായ ആരാധനരീതികളുണ്ട്. അതിലൊന്നാണ് പെന്തക്കോസ്ത തിരുനാളില്‍ അവര്‍ പച്ച നിറത്തിലുള്ള തിരുവസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നത്. പച്ച നിറം ദൈവികമായ ജീവിതത്തിന്റെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളുടെയും പ്രതീകമാണ്. ഇങ്ങനെയുള്ള അര്‍ത്ഥം നല്കിയാണ് അന്നേ ദിവസം ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ വൈദികര്‍ പച്ചനിറത്തിലുള്ള തിരുവസ്ത്രങ്ങള്‍ധരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.