ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന വാര്‍ഷികം ഇന്ന്

പാലാരിവട്ടം: ചെറുപുഷ്പ മിഷന്‍ ലീഗ് 74 ാമത് വാര്‍ഷികം ഇന്ന് ഇടുക്കി രൂപതയിലെ മുരിക്കാശ്ശേരിയില്‍ നടക്കും. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും.

പ്രതിനിധി സമ്മേളനം, സിഎംഎല്‍ കേരളസ്റ്റേറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം, എന്റെ മിഷന്‍ലീസ് പുസ്തകപ്രസാധനം, ഫാ. ജോസഫ് മാലിപ്പറമ്പില്‍, പി സി അബ്രഹാം( കുഞ്ഞേട്ടന്‍ ) അവാര്‍ഡ് സമര്‍പ്പണം, 2020-21 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള രൂപത, മേഖല, ശാഖകള്‍ക്ക് അംഗീകാര പത്രവിതരണം, വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും.

ആയിരങ്ങള്‍ അണിനിരക്കുന്ന പ്രേഷിതറാലിയും ഉണ്ടായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.