കൃഷ്ണാഗര്‍ രൂപതയ്ക്ക് പുതിയ മെത്രാന്‍

ന്യൂഡല്‍ഹി: വെസ്റ്റ് ബംഗാളിലെ കൃഷ്ണാഗര്‍ രൂപതയുടെ പുതിയ ഇടയനായി ഫാ. നിര്‍മ്മല്‍ വിന്‍സെന്റ് ഗോമസ് നിയമിതനായി. സലേഷ്യന്‍ വൈദികനാണ്. കൃഷ്ണാഗര്‍ രൂപതയിലെ റാണാഘട്ട് സ്വദേശിയാണ് 1989 ലാണ് വൈദികനായത്.

2019 ഏപ്രില്‍ 17 മുതല്‍ കൃഷ്ണാഗര്‍ രൂപതയ്ക്ക് മെത്രാനുണ്ടായിരുന്നില്ല. ബിഷപ് ജോസഫ് സൂറെന്‍ ഗോമസ് 75 വയസായപ്പോള്‍ തല്‍സ്ഥാനത്ത് നിന്ന്് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കല്‍ക്കട്ട അതിരൂപതാധ്യക്ഷന്‍ തോമസ് ഡിസൂസയായിരുന്നു നിലവില്‍ അപ്പസ്‌തോലിക് അ്ഡ്മിനിസ്‌ട്രേറ്റര്‍.

ബംഗാളിയും ഷന്താളുമാണ് രൂപതയിലെ ഭാഷ. അഗസ്റ്റീനിയനും ജെസ്യൂട്്‌സുമായിരുന്നു ഇവിടെയെത്തിയ ആദ്യകാല മിഷനറിമാര്‍. 17 ാം നൂറ്റാണ്ടിലായിരുന്നു അത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.