ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഹാന്നാന്‍ വെള്ളം തൊട്ട് നെറുകയില്‍ പുരട്ടണോ?

യഹൂദപാരമ്പര്യത്തിലുള്ള ആചാരങ്ങളിലൊന്നാണ് വിശുദ്ധ ജലം തൊട്ട് ദേവാലയത്തിലേക്ക് പ്രവേശിക്കുക എന്നത്. ഒരുവന്‍ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് സ്വയം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അങ്ങനെ ചെയ്യുന്നത്.

ഹാന്നാന്‍വെള്ളം എല്ലാ പള്ളികളിലും സൂക്ഷിച്ചിരിക്കുന്നത് അതിന്റെ പ്രവേശനകവാടത്തിനോട് ചേര്‍ന്നാണ്. അത് തൊട്ടു നെറുകയില്‍ വരച്ചതിന് ശേഷമാണല്ലോ നമ്മളില്‍ പലരും ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ. ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ മാമ്മോദീസായുടെ കാര്യമാണ്.
നമ്മള്‍ മാമ്മോദീസായില്‍ ശുദ്ധീകരിക്കപ്പെട്ട ആ ദിവസത്തിന്റെ ഓര്‍മ്മയിലേക്ക് അത് നമ്മെ കൊണ്ടുപോകുന്നു. അതോടൊപ്പം മാമ്മോദീസാനന്തരമുള്ള പാപങ്ങള്‍ക്ക് വേണ്ടിയുള്ള പൊറുതി അപേക്ഷിക്കലും കൂടിയാകുന്നു അത്.

പരമ്പരാഗതമായ വിശ്വാസക്രമത്തിന്റെ ഭാഗമാണത്. നാം നമ്മെ തന്നെ അതുവഴി ആശീര്‍വദിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അപ്രകാരം ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല എന്നതും ഓര്‍മ്മിപ്പിക്കട്ടെ.

ഓരോ തവണയും ഹാന്നാന്‍ വെള്ളം തൊട്ട് നാം ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ലോകത്തില്‍ ദൈവവചനത്തിന് അനുസൃതമായി ജീവിക്കാനുള്ള നമ്മുടെ വിളിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറുന്നു അത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.