കൊറോണ വൈറസിനെയോര്‍ത്ത് ഉത്കണ്ഠയോ? ഇതാ ചില പ്രാര്‍ത്ഥനകള്‍


നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത് എന്നാണ് യേശു തിരുവചനങ്ങളിലൂടെ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നിട്ടും നാം ഓരോ കാരണങ്ങളുടെ പേരില്‍ അസ്വസ്ഥരായിക്കൊണ്ടിരിക്കുന്നു. നമുക്ക് ദൈവത്തില്‍ കൂടുതലായി ശരണപ്പെടാം. അതിനായി ചില പ്രാര്‍ത്ഥനകള്‍ ചൊല്ലുക.

കര്‍ത്താവേ എന്നെ സഹായിക്കണമേ
ഞങ്ങള്‍ ജാഗ്രതയുള്ളവരായിക്കട്ടെ എന്നാല്‍ ഒരിക്കലും അസ്വസ്ഥരാകാതിരിക്കട്ടെ
ഞങ്ങള്‍ ബോധമുള്ളവരായിരിക്കട്ടെ എന്നാല്‍ ഒരിക്കലും നിരാശരാകാതിരിക്കട്ടെ
ഞങ്ങള്‍ ഒരുക്കമുള്ളവരായിരിക്കട്ടെ എന്നാല്‍ ഒരിക്കലും ഭയക്കാതിരിക്കട്ടെ
ഞങ്ങള്‍ സന്തോഷമുള്ളവരാകട്ടെ
കര്‍ത്താവേ ഞങ്ങള്‍ക്ക് പ്രത്യാശയും ശക്തിയും ധൈര്യവും നല്കണമേ.

വിശുദ്ധ അലോഷ്യസ് ഗോണ്‍സാല്‍ഗ പരിശുദ്ധ മറിയത്തോട് ചൊല്ലിയ പ്രാര്‍ത്ഥനയാണ മറ്റൊന്ന്

ഓ പരിശുദ്ധ മറിയമേ, എന്റെ രാജ്ഞീ
എന്റെ മനസ്സിനെയും ശരീരത്തിനെയും ആത്മാവിനെയും ഞാന്‍ സമര്‍പ്പിക്കുന്നു. അമ്മയുടെ കരുണാപൂര്‍വ്വമായ കടാക്ഷം ഇന്നും എല്ലാ ദിവസവും എനിക്കുണ്ടാകട്ടെ. പ്രത്യേകിച്ച് എന്റെ മരണസമയത്ത്. എന്റെ എല്ലാ ഉത്കണ്ഠകളും ദുരിതങ്ങളും അമ്മയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു
.

ഇപ്പോഴും മരണത്തിന്റെ അവസാന നാഴികയിലും അമ്മയുടെ മാധ്യസ്ഥം എനിക്കുണ്ടായിരിക്കട്ടെ. എന്റെപ്രവൃത്തികളെല്ലാം ഈശോയുടെ ഇഷ്ടംഅനുസരിച്ചായിരിക്കാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.