ശത്രുവായ പിശാചിനെ നേരിടാനും ദൈവികമായ സമാധാനം അനുഭവിക്കാനും സാധിക്കുന്ന തിരുവചനം ഇതാ

നിഷേധാത്മകമായ അനുഭവങ്ങളെല്ലാം സാത്താന്‍ തരുന്നവയാണ്. അവനൊരിക്കലും നമുക്ക് ശാന്തിയോ സമാധാനമോ സന്തോഷമോ നല്കുകയില്ല. നമ്മെ ഏതെല്ലാം രീതിയില്‍ ഞെരുക്കാനും അടിച്ചമര്‍ത്താനും അസ്വസ്ഥരാക്കാനുമാണ് സാത്താന്‍സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നമുക്ക് ഒറ്റ ശത്രുവേയുള്ളൂ. അത് സാത്താനാണ്. പക്ഷേ നാം കരുതുന്നത് ഓഫീസിലുളളവര്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍, കീഴുദ്യോഗസ്ഥര്‍ ഇവരെല്ലാം ശത്രുക്കളാണെന്നാണ്. പക്ഷേ അവരാരും നമ്മുടെ ശത്രുക്കളല്ല. അവരിലൂടെ സാത്താനാണ് നമ്മെ നേരിടുന്നത്.സാത്താനെ നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വചനമാണ്. വചനം പറഞ്ഞാണല്ലോ ക്രിസ്തുപോലും സാത്താനെ നേരിട്ടത്? അതുകൊണ്ട് താഴെ പറയുന്ന വചനം പറഞ്ഞ് നമുക്ക് സാത്താനെ നേരിടാം. ദൈവികമായ സമാധാനവും സന്തോഷവും അനുഭവിക്കുകയും ചെയ്യാം.

അവര്‍ നിന്നോട് യുദ്ധം ചെയ്യും. അവര്‍ വിജയിക്കുകയുമില്ല. എന്തെന്നാല്‍ നിന്നെ രക്ഷിക്കാനും മോചിപ്പിക്കാനുമായി ഞാന്‍ നിന്നോട് കൂടെയുണ്ട്. ദുഷ്ടന്റെ കൈയില്‍ നിന്ന് നിന്നെ ഞാന്‍ വിടുവിപ്പിക്കും. അക്രമികളുടെ പിടിയില്‍ നിന്ന് നിന്നെ ഞാന്‍ വീണ്ടെടുക്കും. ( ജെറമിയ 15; 20-21)

എന്നാല്‍ വീരയോദ്ധാവിനെ പോലെ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാല്‍ എന്റെ പീഡകര്‍ക്ക് കാലിടറും. അവര്‍ എന്റെമേല്‍ വിജയം വരിക്കുകയില്ല( ജെറമിയ 20;11)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.