മക്കളെ അച്ചടക്കം പഠിപ്പിക്കണോ.. ഈ വിശുദ്ധന്‍ പറയുന്നത് കേട്ടാല്‍ മതി

അച്ചടക്കമുള്ള മക്കള്‍ എന്തൊരു ഭാഗ്യമാണ്. പക്ഷേ അച്ചടക്കമില്ലാ്ത്ത മക്കളാണ് എവിടെയും. മാതാപിതാക്കളുടെ മനസ്സിലെ വേദനയും സങ്കടവുമാണ് അത്. മക്കളെ എങ്ങനെ അച്ചടക്കം പഠിപ്പിക്കും. അവരെ എങ്ങനെ അച്ചടക്കമുള്ളവരാക്കി മാറ്റും?കാലാകാലങ്ങളായി എല്ലാ മാതാപിതാക്കന്മാരും ചോദിക്കുന്ന ആ ചോദ്യത്തിന് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ നല്കുന്ന മറുപടി ശ്രദ്ധേയമാണ്. മക്കളെ അച്ചടക്കമുള്ളവരായി മാറ്റാന്‍ വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.

അടിച്ചും ശിക്ഷിച്ചും മക്കളെ നല്ലവരാക്കാന്‍ ശ്രമിക്കാതിരിക്കുക

അച്ചടക്കം പഠിപ്പിക്കാന്‍ കഠിനമായ ശിക്ഷകള്‍ നല്കുന്നവരാണ് ചില മാതാപിതാക്കളെങ്കിലും. അത് തെറ്റായ രീതിയാണെന്ന് വിശുദ്ധന്‍ പറയുന്നു

ശിക്ഷ ആവാം, പക്ഷേ പരസ്യമായി വേണ്ട

ചിലപ്പോള്‍ തെറ്റിന്റെ ഗൗരവം മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് മക്കളെ ശിക്ഷിക്കേണ്ടി വന്നേക്കാം.പക്ഷേ ആ ശിക്ഷയൊരിക്കലും മറ്റുളളവരുടെ മുമ്പില്‍ വച്ചാകരുത്.

ശിക്ഷ ഒഴിവാക്കാന്‍ പരാമവധി ശ്രമിക്കുക

ശിക്ഷിക്കാന്‍ എളുപ്പമാണ്. പക്ഷേ ശിക്ഷിക്കാതെ പിടിച്ചുനില്ക്കാന്‍ ഏറെ ദുഷ്‌ക്കരമാണ്. ദേഷ്യം കൊണ്ട് മക്കളെ ശിക്ഷിക്കു്ന്നവരാണ് കൂടുതല്‍ മാതാപിതാക്കളും. അല്ലാതെ മക്കള്‍ നല്ലവരാകാന്‍ വേണ്ടി ശിക്ഷിക്കുന്നവര്‍ കുറവാണ്. അതുകൊണ്ട് പരമാവധി മക്കളെ ശിക്ഷിക്കാതിരിക്കാന്‍ നോക്കുക.

കോപിക്കരുത്

മക്കള്‍ തെറ്റ് ചെയ്യുമ്പോള്‍ കോപിക്കാതിരിക്കുക. പകരം അനുകമ്പയുള്ളവരായിക്കുക.

എന്താ, നമുക്ക് ഈ രീതിയൊന്ന് ശ്രമിച്ചുനോക്കിയാലോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.