നിരാശ നിറഞ്ഞ ജീവിതത്തില്‍ വിശുദ്ധരുടെ ഈ വാക്കുകള്‍ ആശ്വാസമാകും

പ്രത്യാശ ജീവിതത്തിന്റെ ഭാഗമാണെന്നതുപോലെ തന്നെ നിരാശയും ജീവിതത്തിന്റെ ഭാഗമാണ്. നിരാശയെ നേരിടാന്‍ ദൈവകൃപ ആവശ്യമാണ്. ജീവിതത്തെ നിരാശയില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ സഹായകരമായ, വിശുദ്ധ വചനങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. ഈ വാക്കുകള്‍ നമ്മുടെ നിരാശയെ കീഴടക്കാന്‍ ഏറെ സഹായകരമാകും.

ജീവിതത്തിലെ ചെറുതും വലുതുമായ നിരാശയുടെ ഏത് അനുഭവവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കൂ. ഓരോ വേദനയും സങ്കടവും. ക്രിസ്തു നമ്മെ ഒരിക്കലും അനാഥരായിവിടുകയില്ല. അവിടുന്ന് നമ്മുടെ രക്ഷയ്‌ക്കെത്തും. – വിശുദ്ധ എലിസബത്ത് ആന്‍

ജീവിതം വളരെ ഹ്രസ്വമാണ്. നാളെ എന്തു സംഭവിക്കുമെന്ന് നമുക്ക് നിശ്ചയമില്ല. നമ്മുക്ക് നമ്മുടെ സഹനങ്ങള്‍ നാളേയ്ക്കായി ചുമന്നുകൊണ്ടുപോകേണ്ടതില്ല. നാളെ നമുക്ക് എന്തു സംഭവിക്കുമെന്നും നമുക്കറിയി്ല്ല. ഈ നിമിഷം ജീവിക്കുക. സമയം പരിമിതമാണ്. സഹനങ്ങള്‍ ക്ഷമയോടെ സ്വീകരിക്കുക. സഹനങ്ങളുടെ പിന്നാലെ എത്തുന്ന ഫലം സ്വീകരിക്കുക. നമുക്ക് കിട്ടുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ നാം അനുഭവിക്കുന്ന സഹനങ്ങള്‍ വളരെ നിസ്സാരമാണെന്ന പൗലോസിന്റെ വചനങ്ങള്‍ ഓര്‍മ്മിക്കുക. അതുകൊണ്ട് പ്രിയപ്പെട്ട സഹോദരാ സഹനങ്ങളില്‍ നിരാശപ്പെടരുത്, ക്ഷമയോടെ സഹിക്കുക
സിയന്നയിലെ വിശുദ്ധ കാതറിന്‍

ബൈബിളിലേക്ക് നോക്കുക അവിടെ നമുക്ക് ദൈവത്തിന്റെ ദാസന്മാരെ കാണാം. തുടക്കം വിജയികളായിട്ട്. എന്നാല്‍ അവസാനം നിരാശാജനകമായിട്ടും. ഇതല്ല ദൈവത്തിന്റെ ഉദ്ദേശ്യം. അവിടുത്തെ ഉപകരണം ഒരിക്കലും നിരാശാജനകമായി അവസാനിക്കാനുള്ളതല്ല.
വിശുദ്ധ കാര്‍ഡനല്‍ ന്യൂമാന്‍

അതെ നിരാശപ്പെടാതിരിക്കുക. സാഹചര്യങ്ങള്‍ ചിലപ്പോള്‍ അങ്ങനെയായിരിക്കാം. എങ്കിലും നിരാശയ്ക്കടിപ്പെട്ടാല്‍ നമുക്ക് പിന്നെ ജീവിതത്തിന്റെ സന്തോഷങ്ങള്‍ കാണാന്‍ കഴിയില്ല. അതുകൊണ്ട് നിരാശാജനകമായ അവസ്ഥകളിലും ദൈവത്തിന്റെ കരംപിടിച്ച് നമുക്ക് മുന്നോട്ടുപോകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.