എതിരാളികളില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍ ദൈവത്തില്‍ നിന്നുള്ള അടയാളങ്ങളോ?

എതിരാളികളുടെ, ശത്രുക്കളുടെ പല ആക്രമണങ്ങള്‍ക്കും തിരിച്ചടികള്‍ക്കും മുമ്പില്‍ പതറിപ്പോയിട്ടുള്ളവരാണ് നാം ഓരോരുത്തരും. ദൈവം നമ്മെ ഉപേക്ഷിച്ചുവോ എന്നുപോലുമുള്ള സംശയങ്ങള്‍ പലപ്പോഴും ഇ്ത്തരം അവസരങ്ങളില്‍ ഉടലെടുക്കാറുമുണ്ട്. പക്ഷേ വിശുദ്ധ ഗ്രന്ഥം പറയുന്നത് എതിരാളികളില്‍ നിന്നുണ്ടാകുന്ന യാതൊന്നിനെയും ഭയപ്പെടേണ്ടതില്ലെന്നാണ്. മാത്രവുമല്ല അവയെല്ലാം ദൈവത്തില്‍ നിന്നുള്ള അടയാളങ്ങളാണത്രെ.

ഫിലിപ്പി 1:28 ഇക്കാര്യമാണ് പറയുന്നത്.

നിങ്ങളുടെ എതിരാളികളില്‍ നിന്നുണ്ടാകുന്ന യാതൊന്നിനെയും ഭയപ്പെടേണ്ട. ദൈവത്തില്‍ നിന്നുളള അടയാളമാണത്. അവര്‍ക്ക് നാശത്തിന്റെയും നിങ്ങള്‍ക്ക് രക്ഷയുടെയും.
വചനം തുടരുന്നു.

ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു.
( ഫിലിപ്പി 1;29)

അതുകൊണ്ട് എതിരാളികളുടെ ആക്രമണങ്ങള്‍ക്ക് ഇരകളായി ജീവിക്കുമ്പോള്‍ നാം ഭയപ്പെടാതിരിക്കുക. നമ്മുടെ രക്ഷയുടെ നിമിഷങ്ങള്‍ കടന്നുവരുന്നുവെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.