വീണ്ടും നമ്മുടെ സന്ധ്യാപ്രാര്‍ത്ഥനകള്‍ കര്‍ത്താവിന്റെ മാലാഖയിലേക്ക്

   

കത്തോലിക്കാ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ത്ഥനകളിലേക്ക് ഇടവേളയ്ക്ക് ശേഷം വീണ്ടും കര്‍ത്താവിന്റെ മാലാഖ കടന്നുവരുന്നു.

വിശുദ്ധവാര ത്രികാലജപ( മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ് വഴങ്ങി)ത്തിനും പെസഹാക്കാല ത്രികാലജപ( സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും)ത്തിനും ശേഷം ഇനി ചൊല്ലേണ്ടത് കര്‍ത്താവിന്റെ മാലാഖയാണ്.

ഉയിര്‍പ്പു ഞായര്‍ തുടങ്ങി പരിശുദ്ധ ത്രീത്വത്തിന്റെ ഞായര്‍ വരെയായിരുന്നു പെസഹാക്കാല ത്രികാലജപം ചൊല്ലേണ്ടിയിരുന്നത്. ഇന്നാണല്ലോ പരിശുദ്ധ ത്രീത്വത്തിന്റെ ഞായര്‍.

അതുകൊണ്ട് ഇനിമുതല്‍ വീണ്ടും കര്‍ത്താവിന്റെ മാലാഖ നമുക്ക് പ്രാര്‍ത്ഥിക്കാം.

കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു .പരിശുദ്ധാത്മാവാല്‍                മറിയം ഗര്‍ഭം ധരിച്ചു                    
                                                                                                     1  നന്മ.

ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ  എന്നിലാകട്ടെ.
                                                                                                      1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു .
                                                                                                      1 നന്മ

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.. ..
സര്‍വ്വേസ്വരന്‍റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിന്നിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ  കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു
                                                                                     ആമ്മേന്‍ . 3 ത്രിത്വമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.