മുറിയില്‍ നിന്നും വീട്ടില്‍ നിന്നും അന്ധകാരശക്തികള്‍ ഒഴിവായിപോകാനുള്ള പ്രാര്‍ത്ഥന

അന്ധകാരശക്തികള്‍ ഏതു സാഹചര്യത്തിലും സജീവമാണ്. എന്നാല്‍ വീടിനുള്ളിലോ നാം താമസിക്കുന്ന മുറികളിലോ ഒക്കെയാണ് ഇവ നമുക്ക് കൂടുതലായി അസ്വസ്ഥത സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥന വഴി ഇവയെ നിര്‍വീര്യമാക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ള ഏക മാര്‍ഗ്ഗം. ഇതിലേക്കായി രണ്ടു പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു.
കര്‍ത്താവായ ഈശോയേ, ഞാന്‍ താമസിക്കുന്ന ഈ വീട്- മുറി- അങ്ങ് സന്ദര്‍ശിക്കുകയും ഇവിടെ സന്നിഹിതമായിരിക്കുന്ന അന്ധകാരശക്തികളെ അങ്ങ് പുറത്താക്കുകയും ചെയ്യണമേയെന്ന് ഞാന്‍ യാചിക്കുന്നു. അങ്ങയുടെ മാലാഖ ഗണങ്ങളെ ഇവിടേയ്ക്ക് അയ്ക്കുകയും സമാധാനം പരത്തുകയും ചെയ്യണമേ. അങ്ങേ അനുഗ്രഹം ഇപ്പോഴും എപ്പോഴും എനിക്കുണ്ടായിരിക്കട്ടെ, കര്‍ത്താവായ ഈശോമിശിഹാ വഴി ഈ പ്രാര്‍ത്ഥന അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. ആമ്മേന്‍

മറ്റൊരു പ്രാര്‍ത്ഥന

സര്‍വ്വശക്തനായ ദൈവമേ അങ്ങേ മാലാഖമാരെ ഇവിടേയ്ക്ക് അയച്ച് എന്നെ എല്ലാവിധ തിന്മകളില്‍ നിന്നും കാത്തുരക്ഷിക്കണമേ. ഈ മുറിയിലുള്ളതിന്മയുടെ എല്ലാ സാന്നിധ്യങ്ങളെയും അങ്ങ് നിര്‍വീര്യമാക്കണമേ. ഈ രാത്രിയിലും തുടര്‍ന്നുള്ള മണിക്കൂറിലും അന്ധകാരശക്തികള്‍ എന്നെയും എനിക്ക് പ്രിയപ്പെട്ടവരെയും ആക്രമിക്കാതിരിക്കട്ടെ. സുഖകരമായ ഉറക്കം നല്കി ഈ രാത്രിയില്‍ എന്നെ സമാധാനത്തില്‍വിട്ടയ്ക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.