നിങ്ങള്‍ക്കെതിരെ മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ആരെങ്കിലും നടത്തിയിട്ടുണ്ടോ?

കുടുംബജീവിതത്തിലോ വ്യക്തിജീവിതത്തിലോ ബിസിനസ് ജീവിതത്തിലോ ഏതെങ്കിലുമൊക്കെ തരത്തിലുള്ള തകര്‍ച്ചകള്‍വരുമ്പോള്‍ ആദ്യം സംശയിക്കുന്നത് ആരെങ്കിലുംതനിക്കെതിരെ കൂടോത്രം ചെയ്തിട്ടുണ്ടോയെന്നാണ്.ഇങ്ങനെസംശയിക്കുന്ന നല്ലകത്തോലിക്കാവിശ്വാസികള്‍ ധാരാളമുണ്ട്.

ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാവിപരീതാനുഭവങ്ങളും കൂടോത്രത്തിന്റെയോ മന്ത്രവാദത്തിന്റെയോ ഫലമാണെന്ന് പറയാനാവില്ല.പക്ഷേ ഇവയുടെ സ്വാധീനം തീര്‍ത്തും ഇല്ലെന്ന് പറയാനുമാവില്ല. ഫറവോയുടെ മന്ത്രവാദികള്‍ മോശയെയും അഹറോനെയുംപോലെ അവരുടെ വടികള്‍ പാമ്പുകളാക്കിയതായി നാം വായിക്കുന്നുണ്ട്.അതുപോലെ മന്ത്രവാദത്തിന് ശക്തിയുണ്ട് എന്ന വിധത്തിലുള്ള പലസൂചനകളും ബൈബിള്‍ നല്കുന്നുമുണ്ട്.പഴയനിയമത്തിലാണ് ഇത്തരം സൂചനകള്‍. ഉദാ: ലേവ്യ 19:31, 20:6…

അതുകൊണ്ട് മന്ത്രവാദമില്ലെന്ന് പറയാനാവില്ല.പക്ഷേ ഏതു മന്ത്രവാദത്തെയും ക്ഷുദ്രപ്രയോഗത്തെയുംകാള്‍ ശക്തമാണ് ഈശോയുടെ സംരക്ഷണമെന്ന് തിരിച്ചറിയുക. പ്രാര്‍ത്ഥനാജീവിതം,കൗദാശികജീവിതം എന്നിവയാണ് ഇതിനെതിരെയുള്ള ആയുധങ്ങള്‍.

യാക്കോബിന് ആഭിചാരം ഏല്ക്കുകയില്ലെന്നാണല്ലോ വേദഗ്രന്ഥം ഉറപ്പുനല്കുന്നത്.അതായത് ദൈവത്തോട്‌ചേര്‍ന്നുനില്ക്കുന്നവര്‍ക്ക് ക്ഷുദ്രപ്രയോഗങ്ങള്‍ ഫലിക്കുകയില്ല. ഏതെങ്കിലും ക്ഷുദ്രവിദ്യകള്‍ക്ക് നാം ഇരകളായിട്ടുണ്ടെങ്കില്‍ അതിന്കാരണം നാം ദൈവത്തില്‍ നിന്ന് വളരെ അകലെയാണെന്നാണ്. ഭൂമിയിലുംപാതാളത്തിലുമുള്ള സകലരും മുട്ടുമടക്കുന്ന ഈശോയുടെ നാമത്തില്‍ ഉറച്ചുവിശ്വസിക്കുക, ഈശോയെ വിളിക്കുക. ക്ഷുദ്രവിദ്യകള്‍ നമുക്ക് ഏല്ക്കുകയില്ല

കൂടാതെ മന്ത്രവാദികളെയോ ശകുനക്കാരെയോ സമീപിക്കുകയും ചെയ്യരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.