എപ്പോഴാണ് സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആചരിക്കുന്നത്?

ഉയിര്‍ത്തെണീറ്റ ഈശോ ഉടന്‍ തന്നെ സ്വര്‍ഗ്ഗത്തിലേക്ക് പോവുകയല്ല ചെയ്തത്. ഉയിര്‍ത്തെണീറ്റ അവിടുന്ന് നിരവധിയായ സംഭവങ്ങളിലൂടെ അടയാളങ്ങള്‍ കാണിക്കുകയും ചെയ്തു. അപ്പസ്‌തോലപ്രവര്‍ത്തനം 1:3 ല്‍ നിന്ന് ഇക്കാര്യങ്ങളാണ് നാം മനസ്സിലാക്കുന്നത്.

എന്നാല്‍ ദൈവം അവനെ മരിച്ചവരില്‍ നി്ന്ന് ഉയിര്‍പ്പിച്ചു. അവനോടൊപ്പം ഗലീലിയില്‍ നന്ന് ജറുസലെമിലേക്ക് വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്റെ സാക്ഷികളാണ്.( അപ്പ. 13:30)

ഈസ്റ്റര്‍ കഴിഞ്ഞ് നാല്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തത് ഈസ്റ്ററിന് ശേഷം നാല്പതു ദിവസങ്ങള്‍ എന്ന് പറയുമ്പോള്‍ ഇന്നാണ് സ്വര്‍ഗ്ഗാരോഹണ തിരുനാളായി നാം ആചരിക്കുന്നത്.

മരിയന്‍പത്രത്തിന്‌റെ പ്രിയ വായനക്കാര്‍ക്കെല്ലാം സ്വര്‍ഗ്ഗാരോഹണതിരുനാള്‍ മംഗളങ്ങള്‍…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.