ഇന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍

സെപ്തംബര്‍ 14. കുരിശിന്റെ പുകഴ്ചയുടെ തിരുനാളായി ക്രൈസ്തവലോകം ആചരിക്കുന്നു. പ്രധാനപ്പെട്ട മൂന്ന് ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപുതുക്കലാണ് ഇന്നേദിനം നടക്കുന്നത്. ഹെലേന രാജ്ഞി ജെറുസലേമില്‍ വച്ച് യേശുവിന്റെ കുരിശു കണ്ടെത്തിയതാണ് ഒന്നാമത്തെ സംഭവം.

യേശുവിനെ കുരിശില്‍ തറച്ച സ്ഥലത്ത് ഒരു ദേവാലയം നിര്‍മ്മിച്ച് തിരുക്കുരിശ് അവിടെ പ്രതിഷ്ഠിച്ചതാണ് രണ്ടാമത്തെ സംഭവം.

പേര്‍ഷ്യക്കാര്‍ ആക്രമിച്ചുകൊണ്ടുപോയ തിരുക്കുരിശ് വീണ്ടും ജെറുസലേമില്‍ എത്തിച്ചതിന്റെയും പ്രതിഷ്ഠിച്ചതിന്റെയും അനുസ്മരണമാണ് മൂന്നാമത്തെ സംഭവം.

നമുക്ക് വിശുദ്ധ കുരിശിനെ ആരാധിച്ചുവണങ്ങാം. കാരണം കുരിശിലാണ് രക്ഷ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.