ആദ്യകുര്‍ബാന സ്വീകരണത്തിന് വെള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തുകൊണ്ട്?

പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന്റെ സമയമാണ് ഇത്. പല ദേവാലയങ്ങളിലും ഏപ്രില്‍, മെയ് മാസങ്ങളിലാണ് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം നടക്കുന്നത്.

ഈ ചടങ്ങുകളെ നിരീക്ഷിക്കുമ്പോള്‍ ഒരു കാര്യം നമുക്ക് മനസ്സിലാവും. കുട്ടികളെല്ലാം വെളളവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വെള്ളയെക്കാള്‍ ആകര്‍ഷകമായ പല നിറങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് വെള്ള നിറം മാത്രം ഈ ചടങ്ങില്‍ തിരഞ്ഞെടുക്കുന്നത്? അതിന് കാരണമൊന്നേയുള്ളൂ.

വെള്ള പരിശുദ്ധിയുടെ പ്രതീകമാണ്. നിറമാണ്. ജീവിതകാലം മുഴുവന്‍ പരിശുദ്ധി കാത്തുസൂക്ഷിക്കണം എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്.അതോടൊപ്പം മാമ്മോദീസായില്‍ ആദ്യമായി വെളളവസ്ത്രംസ്വീകരിച്ചതിന്റെ ഓര്‍മ്മയും അതുണര്‍ത്തുന്നു. മാമോദീസാചടങ്ങില്‍ നാമെടുത്ത വാഗ്ദാനങ്ങളുടെ പുതുക്കല്‍ കൂടിയാണ് ഇവിടെ നടക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.