ദൈവത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കാൻ വേണ്ട കാര്യങ്ങൾ…


1. മനപ്പൂർവ്വമായ പാപം ഇല്ലാത്ത അവസ്ഥ..
അതായത് വിചാരം, വാക്ക്,പ്രവർത്തി, ഉപേക്ഷ എന്നിവ വഴിയുള്ള പാപത്തിന്റെ അവസ്ഥയിലാണെങ്കിൽ അനുതപിച്ച് പൂർണ്ണമായ മനസ്ഥാപത്തോടെ പാപങ്ങൾ മുഴുവൻ ഏറ്റുപറഞ്ഞ് കുമ്പസാരം എന്ന കൂദാശയിലൂടെ പാപമോചനം നേടണം.
കുമ്പസാരം സത്യസന്ധമായിരിക്കണം.. കള്ളക്കുമ്പസാരമാകരുത്.. അതായത് ലഘു പാപങ്ങൾ ഏറ്റുപറയുകയും മാരക പാപങ്ങൾ (ഉദാ: സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണുക, സ്വയംഭോഗം ചെയ്യുക.. തുടർന്നുള്ള അവിഹിത ബന്ധങ്ങൾ, ശാരീരികമായുള്ള ബന്ധപ്പെടലുകൾ തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ടവ, സാമ്പത്തിക ചൂഷണം, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം etc.) ഏറ്റുപറയാതെ മറന്നു പോയി എന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്ന ശൈലി.. .

ദൈവം പാപം ക്ഷമിക്കും.. പക്ഷെ പാപത്തിന്റെ കറ നമ്മെ വിട്ടു പോകില്ല.. അത് വിട്ടു പോകണമെങ്കിൽ കുമ്പസാരത്തിൽ നാം തന്നെ അവ ഏറ്റ് പറഞ്ഞ്  അവയെ നമ്മിൽ നിന്നും പറിച്ചു കളയണം..
തഴക്കദോഷങ്ങളും ദുശ്ശീലങ്ങളും പൂർണ്ണമായും ഉപേക്ഷിച്ചു കൊള്ളാമെന്ന് ഈശോയ്ക് ഉറപ്പുകൊടുക്കുകയും ആത്മാർത്ഥമായി അത് പാലിക്കുകയും വേണം.

2. പാപരഹിതമായ അവസ്ഥയിൽ നിലനിൽക്കുകയും സാധ്യമായ സമയങ്ങളിലെല്ലാം ദിവ്യബലിയിൽ പൂർണ്ണമായ മനസ്സോടെയും വിശ്വാസത്തോടെയും പങ്കെടുത്ത് വിശുദ്ധ കുർബാന സ്വീകരിക്കുകയും ഈശോയ്ക്ക് നന്ദി പറയുകയും വേണം.

3. ഒന്നു ചേർന്ന് കുടുംബ പ്രാർത്ഥന ചൊല്ലുകയും .. അത് കൂടാതെ വ്യക്തിപരമായ പ്രാർത്ഥനയിലൂടെ ദിവസവും ദൈവവുമായുള്ള സ്നേഹബന്ധം ഊഷ്മളമാക്കുകയും വേണം.

4. ദൈവം നമ്മോട് സംസാരിക്കുന്നത് കേൾക്കുന്നതിനും അവ ഹൃദിസ്ഥമാക്കുന്നതിനും വേണ്ടി ദിവസവും കുറഞ്ഞത് അര മണിക്കൂർ വിശുദ്ധ ഗ്രന്ഥം വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം.വിശുദ്ധ ഗ്രന്ഥം തുറക്കുമ്പോൾ കിട്ടുന്ന ഭാഗം വായിക്കുന്ന രീതി തികച്ചും തെറ്റാണ്..

വിശുദ്ധ ഗ്രന്ഥം ഉൽപ്പത്തി ഒന്നാം അദ്ധ്യായം മുതൽ വെളിപാട് 22 ആം അധ്യായം വരെ തുടർച്ചയായി വായിച്ച് ധ്യാനിക്കേണ്ട ഒരു പുസ്തകമാണ്.. അത് ഒരു ശീലമാക്കണം..

5. വർഷത്തിൽ ഒരു തവണയെങ്കിലും താമസിച്ചുള്ള ധ്യാനത്തിൽ പങ്കെടുത്ത് ഈശോയുമായുള്ള ബന്ധം ദൃഡമാക്കണം..
ഇപ്രകാരം ദൈവവുമായുള്ള ബന്ധം സുഖമമാകുമ്പോൾ  നാം ചോദിക്കുന്നതിനു മുൻപെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടും..
ഇത്തരം ഒരവസ്ഥയിൽ ആയിരിക്കുമ്പോൾ മാത്രമാണ്
 കർത്താവിലാണ് എന്റെ ആശ്രയം 
എന്ന് ആത്മാർത്ഥമായി നമുക്ക് പറയാൻ കഴിയുക..

കർത്താവിൽ ആത്മാർത്ഥമായി ആശ്രയിക്കുന്നവർക്ക് , അവിടുന്ന് നൽകിയ കൽപ്പനകൾ പാലിക്കുന്നവർക്ക് ദൈവം നൽകുന്ന അനുഗ്രഹങ്ങൾ എന്തൊക്കെ എന്നറിയാൻ നിയമാവർത്തന പുസ്തകം 28 ആം അധ്യായം വായിച്ചാൽ മതി.

സാമ്പത്തിക തകർച്ച, കടബാധ്യത, തൊഴിൽ പ്രശ്നം, ജോലിയില്ലായ്മ, വിവാഹ തടസ്സം, മക്കളില്ലാത്ത അവസ്ഥ, വിട്ടുമാറാത്ത രോഗപീഢകൾ തുടങ്ങി വിവിധ പ്രയാസങ്ങളാൽ തകരുമ്പോൾ സ്വയം പരിശോധിക്കുക.. ദൈവവുമായുള്ള എന്റെ ബന്ധം എങ്ങനെയാണ് എന്ന്.. ശരിയല്ല എങ്കിൽ ശരിയാക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.