വചനം പറഞ്ഞ് ഉറങ്ങാന്‍ കിടക്കൂ,സുഖനിദ്ര ലഭിക്കും

ആധുനിക മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഉറക്കമില്ലായ്മയാണ്. ഇന്ന് അവന് എല്ലാ സുഖസൗകര്യങ്ങളും ഉണ്ട്. വലിയ വീട്..ബാങ്ക് ബാലന്‍സ്, കാര്‍. ജീവിതപങ്കാളി.. എല്ലാം. പക്ഷേ അവന് ഏതൊക്കെയോ കാരണങ്ങളാല്‍ ഉറക്കം നഷ്ടമായിരിക്കുന്നു. വ്യക്തിപരമായ പല കാരണങ്ങളും അതിനുണ്ടാവാം. അടിസ്ഥാനപരമായിട്ടുള്ള കാരണം നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ ആകുലതകളാണ്, വിദ്വേഷവും വെറുപ്പുമാണ്, ഭൂതകാലത്തെക്കുറിച്ചുള്ള വിസ്മരിക്കാന്‍ കഴിയാത്ത അനുഭവങ്ങളുടെ ഓര്‍മ്മകളാണ്..

ഇവയെ താലോലിച്ചിരിക്കുന്നവര്‍ക്ക് ഒരിക്കലും ഉറങ്ങാന്‍ കഴിയില്ല. അതുപോലെ ദൈവത്തില്‍ ശരണം തേടാത്തവര്‍ക്കും ഉറങ്ങാന്‍ കഴിയില്ല.

ഇത്തരക്കാര്‍ക്കെല്ലാം പ്രയോജനകരമായ കാര്യമാണ് വചനം പറഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന വചനം വിശ്വാസത്തോടെ പറഞ്ഞ് ഉറങ്ങാന്‍ കിടക്കുക. ദൈവം നമ്മുടെ കണ്ണുകളെ സ്‌നേഹത്തോടെ തലോടിയുറക്കും. മാലാഖമാര്‍ നമുക്ക് താരാട്ടുപാട്ടുമായി കൂടെയിരിക്കും.

ഇതാ ആ വചനങ്ങള്‍.

തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ കര്‍ത്താവ് അവര്‍ക്ക് വേണ്ടത് നല്കുന്നു. ( സങ്കീ127:2)

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട.പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.അപ്പോള്‍ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.( ഫിലിപ്പി 4: 6-7)

ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നി്ട്ടുപോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട.( യോഹ 14: 27)

നീ നിര്‍ഭയനായിരിക്കും. നിനക്ക് സുഖനിദ്ര ലഭിക്കുകയും ചെയ്യും( സുഭാ 3:24)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.