എല്ലാവരുടെയും ആഗ്രഹം നാം മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുക എന്നതാണ്. നാം നല്ലവനാണെന്ന് മറ്റുള്ളവരെ കൊണ്ട്പറയിപ്പിക്കുക. ദാനം കൊടുക്കുമ്പോള്‍ കാഹളം മുഴക്കിയത് അതുകൊണ്ടാണ്.
എങ്കിലേ പത്തുപേരറിയൂ.വീട്ടില്‍ വയ്യാതിരിക്കുന്ന അപ്പനെയും അമ്മയെയും നോക്കിയാല്‍ ആരെങ്കിലും അറിയുമോ. അതിന്റെ പേരില്‍ പത്രത്തില്‍ പരസ്യം ചെയ്യാനോ വാര്‍ത്ത കൊടുക്കാനോ കഴിയുമോ. ഇല്ല. എന്നാല്‍കൊടിമരം പണിതുകൊടുത്തതിന്റെ ഫോട്ടോ കൊടുത്താല്‍ നാലാള്‍ അറിയും.ബഹുമാനം കിട്ടും.
ഇതൊക്കെ ചെയ്താല്‍ മനുഷ്യന്റെ ബഹുമാനം കിട്ടും. പക്ഷേ ദൈവത്തിന്റെ കല്പന പാലിച്ചാല്‍ മാത്രമേ ദൈവത്തിന്റെ ബഹുമാനം കിട്ടൂ. എന്താണ് നിങ്ങള്‍ക്ക് വേണ്ടത്. മനുഷ്യന്റെ ആദരവോ ദൈവത്തിന്റെ ബഹുമാനമോ വചനം പാലിക്കുമ്പോള്‍ ദൈവത്തിന് ആരാധനയാണ്.