ഫാ.ഡൊമിനിക് വാളന്മനാലിനെ രക്ഷപ്പെടുത്തിയ ദൈവവചനം ഏതായിരുന്നുവെന്നറിയാമോ?

ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്നപ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡൊമിനിക് വാളന്മനാലിനെ രൂപപ്പെടുത്തിയത് ഒരേയൊരുതിരുവചനമായിരുന്നു. അച്ചന്‍ തന്നെയാണ് ഇക്കാര്യം ഒരു പ്രസംഗത്തില്‍ വെളിപെടുത്തിയത്.

നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചുംഅറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു. ( 1 കോറി 2:2)

ഈ വചനമാണ് തന്നെ രക്ഷപ്പെടുത്തിയത്. അതാണ് തന്നില്‍ കത്തിപ്പടര്‍ന്ന്,കത്തിപ്പടര്‍ന്ന് തന്നെ ഇവിടെവരെയെത്തിച്ചത്,. ഈവചനം കേട്ടപ്പോള്‍ ഞാന്‍ കരയാന്‍തുടങ്ങി. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഞാന്‍ ലോകത്തിന്റേതായ ചിലവായനകളിലൂടെയാണ് ആസമയംകടന്നുപോയിരുന്നത്.വളരെ ഫിലോസഫിക്കലായ ബുക്കുകളായിരുന്നു ലൈബ്രറിയിലുണ്ടായിരുന്നത്. കൂടാതെ സയന്റഫിക്കലായ പുസ്തകങ്ങളും.

പക്ഷേ ഈ വചനം എന്റെകാഴ്ചപ്പാടുകളെ മാറ്റിയെഴുതി. നീ ലോകത്തിലുള്ള ഒന്നിനെക്കുറിച്ചും അറിയാന്‍ പോകണ്ട. നീ ക്രൂശിതനായവനെക്കുറിച്ച് മാത്രമറിഞ്ഞാല്‍ മതി. ഇതെന്നെ മാറ്റിയെടുത്തു. അതോടെ എന്റെ ജീവിതത്തിന്റെ ശൈലി തന്നെ മാറിപ്പോയി, എന്റെ ്സ്വഭാവം തന്നെ മാറിപ്പോയി. ഈ ഒരൊറ്റവചനം കൊണ്ട് ഞാന്‍ വിശുദ്ധീകരിക്കപ്പെട്ടു.

പക്ഷേ ഇതേ വചനം മറ്റ് പലരും കേള്‍ക്കുന്നുണ്ട്. എന്നാല്‍ അവരാരും വചനം വിശ്വസിക്കുകയോ രക്ഷപ്പെടുകയോ ചെയ്യുന്നില്ല. പിശാച് വന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് വചനം എടുത്തുകളയുന്നുവെന്നും അച്ചന്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.