ദണ്ഡവിമോചനം എന്നാലെന്ത്?

ദണ്ഡവിമോചനം എന്ന വാക്ക് പലര്‍ക്കും പരിചിതമാണ്. എന്നാല്‍ ചിലര്‍ക്ക് മാത്രമേ അതെന്താണെന്ന് കൃത്യമായറിയൂ. അതുകൊണ്ട് ഈ വാക്കിന്റെ വിശദീകരണം നല്ലതായിരിക്കും.
പാപങ്ങളുടെ കാലികശികഷയില്‍ നിന്നുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം. കഴിഞ്ഞകാലത്തെ പാപങ്ങളെക്കുറിച്ചുള്ള കുറ്റബോധം തുടങ്ങിയ കാലിക ശിക്ഷകളില്‍ നിന്നുളള മോചനമാണ് സഭ ദണ്ഡവിമോചനത്തിലൂടെ നല്കുന്നത്.

അനുരഞ്ജനകൂദാശയിലൂടെ ദൈവവുമായുള്ള ഐക്യത്തിന്റെ പുന:സ്ഥാപനവും പാപത്തിന്‌റെ നിത്യശികഷയില്‍ നിന്നുള്ള ഇളവും പാപിക്ക് നല്കപ്പെടുന്നു. എങ്കില്‍തന്നെയും പാപത്തിന്റെ കാലികശിക്ഷ അവശേഷിക്കുന്നു. ഇതിനെ കീഴടക്കുവാന്‍ സഭ ചിലപ്രത്യേക സാഹചര്യങ്ങളില്‍ ചില വ്യവസ്ഥകളോട് നല്കുന്ന പാപത്തിന്റെ കാലികശിക്ഷയില്‍ നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം.

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവൃത്തികളിലൂടെ പ്രാര്‍ത്ഥന, ഉപവാസം,വിവിധതരം പ്രായശ്ചിത്തപ്രവൃത്തികളുടെഅഭ്യാസം എ്ന്നിവയിലൂടെ പഴയ മനുഷ്യനെ പൂര്‍ണ്ണമായും ഉരിഞ്ഞുമാറ്റാനും പുതിയ മനുഷ്യനെ ധരിക്കാനും സഭ പാപികള്‍ക്ക് നല്കുന്ന ഒരു അവസരമാണ് ദണ്ഡവിമോചനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.