ഗബ്രിയേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ?

മിഖായേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം നമുക്കറിയാം. ദൈവത്തെപോലെ ആരുണ്ട് എന്നാണ്ഈ വാക്കിന്റെഅര്‍ത്ഥം. എന്നാല്‍ ഗബ്രിയേല്‍ എന്ന വാക്കിന്റെയോ?

ദൈവം എന്റെ ശക്തി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഗബ്രിയേല്‍ എന്ന വാക്ക്ഹീബ്രുവില്‍ നിന്ന് രൂപം കൊണ്ടതാണ്. ദൈവശക്തിയുടെ പ്രകടമായ സാന്നിധ്യമായിട്ടാണ് ബൈബിളില്‍ ഗബ്രിയേലിനെ ചിത്രീകരിച്ചിരിക്കുന്നത്.

നസ്രത്തിലെ കന്യകയായ മറിയത്തിന്റെ അടുക്കലേക്ക് ദൈവം അ്‌യ്ക്കുന്നത് ഗബ്രിയേല്‍ മാലാഖയെയാണ്. ബൈബിള്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും ഗബ്രിയേല്‍ മാലാഖ കടന്നുവരുന്നുണ്ട്.

ദാനിയേല്‍ 8:15-17, ദാനിയേല്‍ 9:20-22,ലൂക്കാ 1:18-20 എന്നീ ഭാഗങ്ങളിലാണ് ഗബ്രിയേല്‍ മാലാഖയെക്കുറിച്ച് പരാമര്‍ശമുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.