വ്യക്തിപരമായി ദൈവം നമുക്കു വേണ്ടി ചെയ്ത അത്ഭുതങ്ങളെയോര്‍ത്ത് ധ്യാനിക്കാറുണ്ടോ?

ഭൗതികമായി നോക്കുമ്പോള്‍ മുന്‍കാലങ്ങളിലേതിനെക്കാള്‍ നമ്മുടെ ജീവിതം എത്രയോ മെച്ചപ്പെട്ടതായിരിക്കുന്നു. ഒന്നുമില്ലായ്മയില്‍ നിന്നാണ് ദൈവം നമ്മെ ഉയര്‍ത്തിയിരിക്കുന്നത്.

ഇന്നലെ നാം കടബാധ്യത നേരിട്ടു. കടങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി. ദാരിദ്ര്യം അനുഭവിച്ചു. സുഖസൗകര്യങ്ങളൊന്നും നമുക്കുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോഴോ..

ഈ ഭൗതികനന്മകളെല്ലാം ദൈവം നമുക്ക് ദാനമായി നല്കിയതാണ്. ഇല്ലാത്തവരുമായി പങ്കുവയ്ക്കാനാണ്. പക്ഷേ നമ്മില്‍ എത്രപേര്‍ ഇപ്രകാരം പങ്കുവയ്ക്കുന്നുണ്ട്. ഇത്രത്തോളം സഹായിച്ച ദൈവത്തെ നന്ദിയോടെ ഓര്‍മ്മിക്കുന്നുണ്ട്..അവിടുന്ന് ചെയ്തുതന്ന അത്ഭുതങ്ങളെയോര്‍ത്ത ധ്യാനിക്കുന്നുണ്ട്?

സങ്കീര്‍ത്തനകാരന്‍ പക്ഷേ നമ്മെപോലെയായിരുന്നില്ല.അദ്ദേഹം നന്ദിയുള്ളവനായിരുന്നു. അതുകൊണ്ടാണ് സങ്കീര്‍ത്തനങ്ങള്‍ 40:5 ല്‍ നാം ഇപ്രകാരം വായിക്കുന്നത്.

ദൈവമായ അങ്ങ് എത്ര അത്ഭുതങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഞങ്ങളുടെ കാര്യത്തില്‍ അങ്ങ് എത്ര ശ്രദ്ധാലുവായിരുന്നു. അങ്ങേയ്ക്ക് തുല്യനായി ആരുമില്ല. ഞാന്‍ അവയെ വിവരിക്കാനും പ്രഘോഷിക്കാനും തുനി്ഞ്ഞാല്‍ അവ അസംഖ്യമാണല്ലോ.

അതെ,നമുക്കും ദൈവം നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ നല്കിയ അത്ഭുതങ്ങളെ ധ്യാനിക്കാം. അവിടുത്തേക്ക് നന്ദിയര്‍പ്പിക്കാം. ദൈവമേ ഒന്നുമില്ലായ്മയില്‍ നിന്ന് എന്നെ ഇത്രത്തോളം നടത്തുകയും ഉയര്‍ത്തുകയും ചെയ്ത കരുണയല്ലാതെ മറ്റൊന്നുമല്ലാത്ത ദൈവമേ അങ്ങേയ്ക്ക് കോടാനുകോടി നന്ദി..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.