കര്‍ത്താവിന്റെ അഭീഷ്ടം മനസ്സിലാക്കി ജീവിക്കുവിന്‍!

കര്‍ത്താവിന്റെ അഭീഷ്ടം മനസ്സിലാക്കിയാണ് നാം ജീവിക്കേണ്ടതെന്ന് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കര്‍ത്താവിന്റെ അഭീഷ്ടം എങ്ങനെ മനസ്സിലാക്കാന്‍ കഴിയും എന്ന് ചോദിച്ചാല്‍ അതിനൊറ്റ ഉത്തരമേയുള്ളൂ. തിരുവചനംവായിക്കുക, എല്ലാ ദിവസവും തിരുവചന വായന ഒരു ശീലമാക്കുക. തിരുവചനങ്ങളിലൂടെ ദൈവത്തിന്റെ ഹിതവും ഹൃദയവും അറിയുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നാം ഭോഷന്മാരായിത്തീരുകയാണ് ചെയ്യുന്നത്.

ഭോഷന്മാരാകാതെ കര്‍ത്താവിന്റെ അഭീഷ്ടമെന്തെന്ന് മനസ്സിലാക്കുവിന്‍( എഫേസോസ് 5:17) എന്നാണ് തിരുവചനം ഇതേക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അതുപോലെ വചനം മറ്റ് ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

ഇപ്പോള്‍ തിന്മയുടെ ദിനങ്ങളാണ്, നിങ്ങളുടെ സമയം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവിന്‍… നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച് ആത്മാവിനാല്‍ പൂരിതരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍, എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിന് കൃതജ്ഞയര്‍പ്പിക്കുവിന്‍. ക്രിസ്തുവിനോടുള്ള ബഹുമാനത്തെ പ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍( എഫേ.5: 21)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.