ദൈവകരുണയ്ക്കായി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

ഹൃദയം തകര്‍ന്നിരിക്കുന്ന നേരങ്ങളിലാണ് ദൈവകരുണയ്ക്കായി നാം ഏറ്റവും അധികമായി ആഗ്രഹിക്കുന്നത്. ദൈവം മാത്രമേ നമ്മെ രക്ഷിക്കാനുള്ളൂവെന്നും മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥത കൊണ്ട് ചില നേരങ്ങളില്‍ നമ്മെ അണച്ചുപിടിക്കുകയും മറ്റ് ചില നേരങ്ങളില്‍ തള്ളിപ്പറയുകയും ചെയ്യുമെന്നും നാം മനസ്സിലാക്കുന്നു..പ്രതീക്ഷിക്കാത്ത പലതും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാം അപകടങ്ങളും അത്യാഹിതങ്ങളും ചിലപ്പോള്‍ മരണം വരെ. ഇത്തരമെല്ലാ നിമിഷങ്ങളിലും നമുക്ക് ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കാം. ദൈവകരുണയ്ക്കായുള്ള ഈ പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങളില്‍ നിന്നുള്ളതാണ്.

കണ്ണിന്റെകൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളണമേ. അങ്ങയുടെ ചിറകിന്റെ നിഴലില്‍ എന്നെ മറച്ചുകൊള്ളണമേ. എന്നെ ഞെരുക്കുന്ന ദുഷ്ടരില്‍ നിന്നും എന്നെ വളഞ്ഞിരിക്കുന്ന കൊടുംശത്രുക്കളില്‍ നിന്നും എന്നെ രക്ഷിക്കണമേ.( സങ്കീര്‍ത്തനം 17:8,9)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.