ബൈബിളിലെ ഈ നമ്പര്‍ വണ്‍ പ്രാര്‍ത്ഥന ദിവസത്തിലൊരിക്കലെങ്കിലും മുട്ടുകുത്തി നിന്ന് ചൊല്ലൂ

ബൈബിളില്‍ നിരവധി പ്രാര്‍ത്ഥനകളുണ്ട്. അതില്‍ നമ്പര്‍ വണ്‍ പ്രാര്‍ത്ഥനയായി ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ ചൂണ്ടികാണിക്കുന്നത് 1 ദിന 4 :10 ആണ്. ബൈബിളിലെ നമ്പര്‍ വണ്‍ പ്രാര്‍ത്ഥനയാണ് ഇതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത് .

ജീവിതത്തില്‍ കുറച്ചുകാലമെങ്കിലും ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ നിങ്ങളുടെ ജീവിതം മാറിയിരിക്കും എന്ന കാര്യത്തില്‍ യാതൊരുസംശയവുംവേണ്ടായെന്നും അച്ചന്‍ ഉറപ്പുപറയുന്നു. ഇനി ഏതാണ് ഈ വചനം എന്ന് നമുക്ക് നോക്കാം.

ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ. അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെകാത്തുകൊള്ളുകയും ചെയ്യണമേ

ഈ പ്രാര്‍ത്ഥന നമുക്ക് മനപ്പാഠമാക്കാം.എന്നിട്ട് ദിവസത്തിലൊരിക്കലെങ്കിലും മുട്ടുകുത്തി നിന്ന് വിശ്വാസത്തോടെ, ആത്മാര്‍ത്ഥതയോടെ ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.