ദൈവികസംരക്ഷണത്തിനായി ഈ തിരുവചനം പറഞ്ഞ് പ്രാര്‍ത്ഥിക്കാം

ഇന്നേ ദിവസം നാം ജീവിതത്തിന്റെ തിരക്കുപിടിച്ച മേഖലകളിലേക്ക് ഇറങ്ങി്ത്തിരിക്കുമ്പോള്‍, ഏര്‍പ്പെടുന്ന മേഖലകളിലും നിര്‍വഹിക്കുന്ന ജോലികളിലും വഴികളിലും യാത്രകളിലും വീട്ടിലുമെല്ലാം ദൈവികസംരക്ഷണം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ദൈവികസംരക്ഷണം ഒരു പുതപ്പായി നമ്മുടെ മേലേയ്ക്ക് വീണുകഴിയുമ്പോള്‍ നാം ഒന്നിനെയുമോര്‍ത്ത് ആശങ്കാകുലരാകേണ്ടതില്ല. ദൈവികസംരക്ഷണത്തിനായി നമുക്ക് ഒരു വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥനയെന്ന് പറയുമ്പോള്‍ അത് നീണ്ട വാചകമുള്ള ഒന്നാണെന്ന് കരുതരുത്. വളരെ ഹ്രസ്വമായ ഒരു തിരുവചനമാണ് ഇത്. നമുക്കെല്ലാവര്‍ക്കും എപ്പോഴും പ്രാര്‍ത്ഥിക്കാവുന്ന വിധ്ത്തില്‍ വളരെ എളുപ്പമായത്..

ഇതാ ഇതാണ് ആ വചനം:

ദൈവമേ എന്നെ കാത്തുകൊള്ളണമേ ഞാന്‍ അങ്ങില്‍ ശരണംവച്ചിരിക്കുന്നു.( സങ്കീ 16:1)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.