അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും നമുക്ക് നല്കുന്ന ദൈവം

ദൈവം അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നവനാണ്.അസാധ്യതകളെ സാധ്യമാക്കുന്നവനാണ്. പലപ്പോഴും ദൈവികമായ ഇടപെടലുകളാണ് നമ്മെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. നമ്മുടെ നിസ്സഹായതകളിലേക്ക് ദൈവം ഇറങ്ങിവരുമ്പോള്‍, ജീവിതത്തിലെ നിസ്സഹായതകളില്‍ ദൈവികശക്തി പ്രകടമാകുമ്പോള്‍ നാം സ്വയം തിരിച്ചറിയും ദൈവം ശക്തനാണ്, ബലവാനാണ്,അമര്‍ത്ത്യനാണ്. അവിടുത്തേക്ക് അസാധ്യമായി യാതൊന്നുമില്ല
ഇത് ഏശയ്യ 45: 3 നമ്മോട് പറയുന്നു,

നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‌റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അ്ന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാന്‍ നിനക്ക് തരും.

ദൈവത്തിന്റെ ഈ വാഗ്ദാനത്തില്‍ നമുക്ക് ഉറച്ചുവിശ്വസിക്കാം. കര്‍ത്താവേ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാനിതാ ഏറ്റുപറയുന്നു, എന്നെ രക്ഷിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.