ഹൃദയം തുറന്ന് ദൈവേഷ്ടം നിറവേറുവാന്‍ പ്രാര്‍ത്ഥിക്കൂ,ദൈവം അനുഗ്രഹിക്കും: ഈശോ പറയുന്നു

യേശുവിന്റെ കണ്ണുകളിലൂടെ എന്ന കൃതിയിലാണ് യേശുവിന്റെ ഈ വാക്കുകള്‍. ഇതിനാസ്പദമായ സംഭവം ഇങ്ങനെയാണ്. യേശുവിന്റെ അടുക്കല്‍രോഗസൗഖ്യത്തിനായി ആളുകള്‍ തിങ്ങിക്കൂടുന്നു. അവരെല്ലാം സുഖംപ്രാപിച്ചു മടങ്ങിപ്പോകുന്നു.

ഈ സാഹചര്യത്തില്‍ പീലിപ്പോസ് ചോദിക്കുന്നു, കര്‍ത്താവേ അങ്ങ് അവരെ തൊട്ടതുപോലുമില്ല. എന്നിട്ടുംഅവര്‍ സുഖംപ്രാപിച്ചുവല്ലോ. അതിന് മറുപടിയായിട്ടാണ് യേശു ഇതുപറയുന്നത്.

ദൈവത്തിന് നേരെ അവര്‍ ഹൃദയം തുറന്നതിനാലും ദൈവം തങ്ങളെ സുഖപ്പെടുത്തുമെന്ന് അവര്‍ വിശ്വസിച്ചതുകൊണ്ടുമാണ് സൗഖ്യം ലഭിച്ചത്. ഇന്ന് ഇവിടെ സൗഖ്യം ലഭിച്ചവരാരും ദൈവത്തോട് ഒന്നും അവകാശമായി നിര്‍ബന്ധിച്ചു ചോദിച്ചില്ല. അവര്‍ ഹൃദയംതുറന്ന് ദൈവേഷ്ടം നിറവേറുവാന്‍ അനുവദിച്ച.ു. അത്രമാത്രം.

അതെ, നമുക്ക് ഹൃദയം തുറന്ന് ആത്മാര്‍ത്ഥമായി ദൈവത്തെ വിളിക്കാം. അവിടുത്തെ സ്‌നേഹം ഹൃദയത്തില്‍ നിറയ്ക്കാന്‍ ആവശ്യപ്പെടുകയുംചെയ്യാം. അതുവഴി നാം അനുഗ്രഹിക്കപ്പെടും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.