ഓരോരുത്തരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെടുമെന്ന് തിരുവചനം ഓര്‍മ്മിപ്പിക്കുന്നു

നമുക്കെല്ലാം മരണമുണ്ട്.ആ മരണത്തിന് ശേഷം നമുക്കെല്ലാം ഓരോ വിധിയുണ്ട്. എന്നാല്‍ ആ വിധിയ്ക്ക് പിന്നിലുള്ള മാനദണ്ഡം എന്തായിരിക്കും?സംശയം വേണ്ട നമ്മുടെ പ്രവൃത്തികള്‍ തന്നെ. തിരുവചനം വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്.

വെളിപാട് 20:12,13 തിരുവചനങ്ങളിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.

മരിച്ചവരെല്ലാവരും വലിയവരും ചെറിയവരും സിംഹാസനത്തിന് മുമ്പില്‍ നില്ക്കുന്നത് ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു. മറ്റൊരുഗ്രന്ഥവും തുറക്കപ്പെട്ടു. അതുജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം മരിച്ചവര്‍ വിധിക്കപ്പെട്ടു. തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവുംപാതാളവും തങ്ങളിലുണ്ടായിരുന്നവരെയുംവിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു.

നമ്മുടെ പ്രവൃത്തികള്‍ നീതിയുക്തവും ദൈവേഷ്ടപ്രകാരവുമായിരിക്കട്ടെ. മറ്റുള്ളവര്‍ക്ക് നന്മ പ്രവൃത്തികള്‍ ചെയ്ത് നമുക്ക് മുന്നോട്ടുപോകാം. മരണത്തിന് ശേഷം ഒരു വിധിയുണ്ടെന്ന് മനസ്സിലാക്കി പ്രവൃത്തികളെ വിശുദ്ധീകരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.