എല്ലാ പ്രഭാതവും ഈ കൊച്ചു പ്രാര്‍ത്ഥനയോടെയായിരിക്കട്ടെ

എണ്ണമറ്റ വിശുദ്ധരും ആത്മീയഎഴുത്തുകാരും തങ്ങളുടെ ഒരു ദിവസം ആരംഭിച്ചിരുന്നത് ആ ദിവസത്തെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടായിരുന്നു. ഈ പാരമ്പര്യവഴക്കത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയും അനുവര്‍ത്തിക്കുന്നുണ്ട്.അതുകൊണ്ടാണ് അദ്ദേഹം മനോഹരവും എന്നാല്‍ ഹ്രസ്വവുമായ ഒരു പ്രാര്‍ത്ഥന എല്ലാ ദിവസവും രാവിലെ ഉറക്കമുണര്‍ന്ന് എണീല്ക്കുമ്പോഴേ പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കര്‍ത്താവ് ഞാന്‍ ഈ ദിവസത്തെ യോര്‍ത്ത് അങ്ങേയ്ക്ക് നന്ദിപറയുകയും ഈ ദിവസത്തെ പൂര്‍ണ്ണമായും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആ പ്രാര്‍ത്ഥന.

ഈ പ്രാര്‍ത്ഥന ചൊല്ലി നമുക്ക് നമ്മുടെ ദിവസം ആരംഭിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.