എത്ര പ്രാര്‍ത്ഥിച്ചിട്ടും പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലേ? കാരണം ഇതാവാം…

പ്രാര്‍ത്ഥിക്കാത്തവരായി ആരാണ് നമുക്കിടയിലുള്ളത്? എല്ലാദിവസവും നാം എത്രയോ കാര്യങ്ങള്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ആ പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഉത്തരം കിട്ടുന്നുണ്ടോ.?

പലപ്പോഴും പ്രാര്‍ത്ഥിക്കുന്നതിന് ഉത്തരം കിട്ടാതെപോകുന്നതിന് നാം പറയുന്ന കാരണങ്ങളിലൊന്ന് മറ്റുള്ളവരോട് ശത്രുതപുലര്‍ത്തിക്കൊണ്ടുള്ള പ്രാര്‍ത്ഥനകളൊന്നും കേള്‍ക്കപ്പെടുകയില്ല എന്നാണ്. അതൊരു കാരണമാണ്, തീര്‍ച്ചയായും.

എന്നാല്‍ പ്രാര്‍ത്ഥന കേള്‍ക്കപ്പെടാതെ പോകുന്നതിന് അതു മാത്രമല്ല കാരണം. യോഹ 9:31 ഇക്കാര്യമാണ് പറയുന്നത്. അതില്‍ നാം ഇപ്രകാരം വായിക്കുന്നു.

ദൈവംപാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്ന് നമുക്കറിയാം. എന്നാല്‍ ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു.

നമ്മുടെ പ്രാര്‍ത്ഥന സ്വീകാര്യമാവണമെങ്കില്‍ ദൈവാരാധന നമ്മുടെ ജീവിതത്തിലുണ്ടാവണം. ഏറ്റവും വലിയ ആരാധന വിശുദ്ധ കുര്‍ബാനയാണ്, ദിവ്യകാരുണ്യാരാധനയാണ്. ഇതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറണം.

മറ്റൊന്ന് ദൈവത്തിന്റെ ഇഷ്ടം അനുസരിക്കുകയാണ്.എന്താണ് ദൈവത്തിന്റെ ഇഷ്ടം. അത് വചനമാണ്.

വചനമനുസരിച്ച് ജീവിക്കുക. ഇടയ്ക്കിടെ കുമ്പസാരിക്കുക. വിശുദ്ധിപ്രാപിക്കുക. അപ്പോള്‍ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.