സ്വര്‍ഗ്ഗം എങ്ങനെയായിരിക്കും?

്‌സ്വര്‍ഗ്ഗം എങ്ങനെയായിരിക്കും. അതേക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അതെന്തായാലും വിശുദ്ധ ഗ്രന്ഥത്തിലെ ചില സൂചനകളില്‍ നിന്ന് സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചില ചിത്രങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും

യോഹ 14: 2 ലെ വിവരണമനുസരിച്ച് പിതാവായ ദൈവത്തിന്റെ വാസസ്ഥലമാണ് സ്വര്‍ഗ്ഗം.

വെളി 21:9-11 അനുസരിച്ച് മനോഹരമായ നഗരവും പുതിയ ജെറുസലേമുമാണ് സ്വര്‍ഗ്ഗം.

ലൂക്കാ 23:43, വെളിപാട് 2:7 എന്നിവയിലെ സൂചനകള്‍ അനുസരിച്ച് സ്വര്ഗ്ഗം പറുദീസയാണ്. നീ ഇന്ന് എന്നോടുകൂടി പറുദീസായിലായിരിക്കും എന്നാണല്ലോ ഈശോ നല്ല കള്ളനോട് പറയുന്നത്.

വാഗ്ദാനദേശമായിട്ടാണ് ഹെബ്രാ 11: 16 സ്വര്‍ഗ്ഗത്തെ വിശേഷിപ്പിക്കുന്നത്.

സ്വര്ഗ്ഗം. അതെത്രയോ മനോഹരമായ സ്ഥലമായിരിക്കും. നമുക്ക് അവിടെയെത്തിച്ചേരാന്‍ കഴിയുമോ.. പരസ്പരം നമുക്കവിടെ കാണാന്‍ കഴിയുമോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.