സ്വര്‍ഗ്ഗത്തില്‍ സന്തോഷമുണ്ടാകാനുള്ള മാര്‍ഗ്ഗം ഏതാണെന്നറിയാമോ?

സ്വര്‍ഗ്ഗത്തില്‍ സന്തോഷം നിറയ്ക്കണമോ.. ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. നാം നമ്മുടെ പാപങ്ങളെയോര്‍ത്ത് അനുതപിക്കുക. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്ന കാര്യം തന്നെയാണ് ഇത്. ലൂക്കാ സുവിശേഷത്തിലെ തിരുവചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് വ്യക്തമാകുന്ന കാര്യമാണ് അത്.
വചനം അതേക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.

ഏതു സ്ത്രീയാണ് തനിക്കു പത്തുനാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ വിളക്കുകൊളുത്തി വീട് അടിച്ചുവാരി അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്. കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടുപറയുന്നു ( ലൂക്കാ 15:8-10)

അതെ നാം അനുതപിക്കുമ്പോള്‍, പാപങ്ങളെപ്രതി പശ്ചാത്തപിക്കുമ്പോള്‍ സ്വര്‍ഗ്ഗം സന്തോഷിക്കും. അതുകൊണ്ട് നമുക്ക് ഇന്നുമുതല്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷം നിറച്ചാലോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.