വിശുദ്ധിയുള്ളവനെ സാത്താന് തൊടാന്‍ പോലും കഴിയില്ല: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

വിശുദ്ധി ഒരു സംരക്ഷണ കവചമാണ്. ആര്‍ക്കും അതിനെ തകര്‍ക്കാന്‍ സാധിക്കുയില്ല. തോല്പിക്കാനും സാധിക്കുകയില്ല. വിശുദ്ധ പാലിക്കുന്നവനെ, പ്രാപിക്കുന്നവനെ സാത്താന് തൊടാന്‍ പോലും കഴിയുകയില്ല. ഇരുമ്പുവാതിലുകളെ മലര്‍ക്കെ തുറക്കുന്ന ശക്തിയാണ് വിശുദ്ധി. കയറിച്ചെല്ലുന്ന ഇടങ്ങളിലെ ശത്രുവിന്റെ പ്രതിരോധങ്ങളെ തച്ചുതകര്‍ക്കുന്ന മഹാശക്തിയുടെ പേരാണ് വിശുദ്ധി. അതിനെ ഒരിക്കലും നിസ്സാരമായി കാണരുത്. വിശുദ്ധി പാലിക്കുന്നവന് ഒരു അഭിഷേകമുണ്ട്. അതൊരു സംരക്ഷണമാണ്. വിശുദ്ധി അജയ്യമായ പരിചയാണ്. തോല്പിക്കാന്‍ കഴിയാത്ത പരിചയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.