കര്‍ത്താവിന്റെ വചനം പരാജയപ്പെടുകയില്ല: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

കര്‍ത്താവിന്റെ വചനം പരാജയപ്പെടുകയില്ല. വചനം പ്രഘോഷിക്കുന്നിടത്ത് അവിടുത്തെ ശക്തി വ്യാപരിക്കും. അത് സംഭവിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. കാരണം പാഴായികിടന്ന, ശൂന്യമായി കിടന്ന ഭൂമിയില്‍ ദൈവത്തിന്റെ ചൈതന്യം ദൈവത്തിന്റെ കാറ്റ്, റൂഹ ചലിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു വാക്ക് പുറപ്പെട്ടു. “ഉണ്ടാകട്ടെ.”

ദൈവത്തിന്റെ വചനം ശക്തമായി പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ ആത്മാവ് ചലിച്ചുകൊണ്ടിരുന്നപ്പോഴാണ്. ദൈവത്തിന്റെ വചനം ക്രിയേറ്റീവായി മാറുന്നത്, ദൈവത്തിന്റെ വചനം സൃഷ്ടിക്കുന്നത്, ദൈവത്തിന്റെ വചനംചലിക്കുന്നത്, ദൈവത്തിന്റെ വചനം മാറ്റം വരുത്തുന്നത് ദൈവത്തിന്റെ ആത്മാവ് ചലിച്ചുകൊണ്ടിരിക്കുന്നിടത്താണ്. ദൈവത്തിന്റെ വചനം ശക്തമായി പ്രവര്‍ത്തിക്കണമെങ്കില്‍ ദൈവാത്മാവിന്റെ ചലനം ഉണ്ടാകണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.