ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലേ, എങ്കില്‍ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിക്കൂ

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. കുടുംബസ്ഥര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെ പലതരത്തിലുള്ള സങ്കടങ്ങള്‍ പലരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

എന്താണ് ഇതിന് കാരണം? സാത്താന്‍ പലവിചാരങ്ങള്‍ നല്കി നമ്മുടെ മനസ്സിനെ വഴിതെറ്റിക്കുന്നു. അവന്റെ ലക്ഷ്യം നമ്മുടെ സമാധാനക്കേടാണ്. നമ്മുടെ വഴിതെറ്റലില്‍ അവന്‍ ഏറെ സന്തോഷിക്കുന്നു. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോകുന്നവയാണ് പലവിചാരങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിക്കുക. അവിടുന്നാണല്ലോ ഏറ്റവും വലിയ സഹായകന്‍.

പരിശുദ്ധാത്മാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

പരിശുദ്ധാത്മാവേ എന്റെ ചിന്തകളെ കേന്ദ്രീകരിക്കണമേ. എന്റെ വിചാരങ്ങളെ നേര്‍വഴിക്ക് നയിക്കണമേ. എന്റെ ലക്ഷ്യത്തില്‍ നിന്ന് മാറിപ്പോകുന്നതായ എല്ലാവിധ ബാഹ്യസാഹചര്യങ്ങളുടെയും നിയന്ത്രണം അവിടുന്ന് ഏറ്റെടുക്കണമേ. എന്റെ ബുദ്ധിക്ക് പ്രകാശം നല്കണമേ. എനിക്ക് ജ്ഞാനം നല്കണമേ. ദൈവത്തിന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യാതിരിക്കാന്‍ എനിക്ക് ശക്തി നല്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.