വിശുദ്ധജലത്തിന്റെ ഉപയോഗം വൈദികരുടെ കണ്ടുപിടിത്തമാണോ അതോ ബൈബിളില്‍ പറയുന്ന കാര്യമാണോ?

വിശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെയും ശക്തിയെയും കുറിച്ച് ഇതിനകം പല തവണ ഇവിടെ എഴുതിയിട്ടുണ്ട്. എങ്കിലും പലരുടെയുംസംശയം വിശുദ്ധ ജലത്തിന്റെ ഉപയോഗത്തെക്കുറിച്ച് പറയുന്നതില്‍ വിശുദ്ധ ഗ്രന്ഥപരമായി പ്രത്യേക അടിസ്ഥാനമൊന്നുമില്ല എന്നാണ്. മാത്രവുമല്ല അതൊരു അന്ധവിശ്വാസമാണെന്നും പറയപ്പെടുന്നു.

എന്നാല്‍ തികച്ചും തെറ്റായ ഒരു ധാരണയാണ് ഇത്. വിശ്വാസപരമായ ഒര ുകര്‍മ്മമായും ആചാരമായും ഒക്കെ വിശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളിലും പറയുന്നുണ്ട്. മോശയുടെ കാലം മുതല്‍ വിശുദ്ധ ജലത്തിന്റെ ഉപയോഗം നിലവിലുണ്ടായിരുന്നതായി പഴയ നിയമത്തിലെ സംഖ്യയുടെ പുസ്തകം പറയുന്നുണ്ട്.

ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുത്തു കൂടാരത്തിന്റെ തറയില്‍ നിന്നു കുറച്ചു പൊടി അതിലിടണം( സംഖ്യ 5:17)

അതുകൊണ്ട് വിശുദ്ധജലത്തിന്‌റെ പ്രാധാന്യം നാം ഒരിക്കലും കുറച്ചു കാണരുത്. തിന്മയുടെ ശക്തികളില്‍ നിന്ന് പോരാടാന്‍ നമുക്ക് വിശുദ്ധ ജലത്തെ ഉപയോഗിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.