ആനന്ദം വേണോ,മനസ്സാക്ഷി നല്ലതായാല്‍ മതി

ആനന്ദിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.എ്ന്നാല്‍ എങ്ങനെയാണ് ഒരു മനുഷ്യന് ആനന്ദിക്കാന്‍ കഴിയുന്നത്?ക്രിസ്ത്വാനുകരണം അതേക്കുറിച്ച് വ്യക്തമായ മറുപടി നല്കുന്നത് ഇങ്ങനെയാണ്.

നിന്റെ മനസ്സാക്ഷി നല്ലതാണെങ്കില്‍ നിനക്ക് സദാ ആനന്ദമുണ്ടാകും. നല്ല മനസ്സാക്ഷി്ക്ക് വളരെയേറെ സഹിക്കാന്‍ കഴിയും. അനര്‍ത്ഥങ്ങളില്‍ അത് വളരെ പ്രസന്നമായിരിക്കും. നിന്റെ ഹൃദയം നി്‌ന്നെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ നിനക്ക് മധുരമായി വിശ്രമിക്കാം. നന്മ ചെയ്യുമ്പോഴല്ലാതെ നീ ആനന്ദിക്കരുത്. ദുഷ്ടന്മാര്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ സന്തോഷമുണ്ടാവുകയില്ല. ആന്തരികസമാധാനവുമില്ല.

അതെ, നമുക്ക് നമ്മുടെ മനസ്സാക്ഷി നിര്‍മ്മലമായി കാത്തുസൂക്ഷിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.