യൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ ഈശോ എന്ന് പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

യൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ ഈശോ എന്നത് പീലാത്തോസ് ക്രിസ്തുവിന്റെ കുരിശിന്റെ മുകളില്‍ പതിക്കാന്‍ ഉത്തരവിട്ടതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഈ വാചകം ഒരു പ്രാര്‍ത്ഥനയായി നാം ഉരുവിടുമ്പോള്‍ എന്ത് സംഭവിക്കുമെന്നറിയാമോ. ?

ഈ തിരുനാമത്തിന്റെ ശക്തി കൊണ്ടുമാത്രം ദുഷ്ടന്മാരുടെ ആക്രമണങ്ങളില്‍ നിന്നെല്ലാം നമുക്ക് രക്ഷനേടാം. ദുഷ്ടന്മാരുടെ ആക്രമണങ്ങളെ തടയാനും ഈ പ്രാര്‍ത്ഥനയ്ക്ക് കഴിവുണ്ട്. മനുഷ്യരുടെ പരിഹാസങ്ങളില്‍ നിന്നും പിശാചിന്റെ ഗൂഢതന്ത്രങ്ങളില്‍ നിന്നും അത് നമ്മെ രക്ഷിക്കും. അതുകൊണ്ട് യൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ ഈശോ എന്ന് നാം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കണം. അതുവഴി നമ്മുടെ ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും.

ആകയാല്‍ ഇന്നുമുതല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, യൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ ഈശോയേ…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.