മധ്യസ്ഥപ്രാര്‍ത്ഥന എങ്ങനെയാണ് നടത്തേണ്ടതെന്ന് അറിയാമോ?

തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിക്കാന്‍ അവന് കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു.(ഹെബ്ര 7:25)

മാധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചാണ് ഇവിടെ നമുക്ക് വ്യക്തമാകുന്നത്. മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സഭാപ്രബോധനങ്ങളും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മാധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ ദൈവകരുണയിലേക്കാണ് നാം ട്യൂണ്‍ ചെയ്യപ്പെടുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടിയാണല്ലോ നാം മാധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നത്. ഇങ്ങനെ മധ്യസ്ഥപ്രാര്‍ത്ഥന നടത്തുമ്പോള്‍ നാം ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

  • ആര്‍ക്കൊക്കെ വേണ്ടിയാണ് മധ്യസ്ഥപ്രാര്‍ത്ഥന നടത്തേണ്ടത് അവരുടെപേരുകളും നിയോഗങ്ങളും പ്രത്യേകംഎഴുതി സൂക്ഷിക്കുക.. ആരുടെയും നിയോഗങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഒഴിവായിപോകാതിരിക്കാന്‍ ഇത് സഹായിക്കും. എന്നു മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി വരുന്നുവോ അപ്പോഴെല്ലാം ഈ പേപ്പര്‍ കയ്യില്‍ കരുതേണ്ടതാണ്.
  • അനുദിനജീവിതത്തില്‍ നേരിടേണ്ടിവരുന്ന സഹനങ്ങളും പ്രയാസങ്ങളും കഷ്ടപ്പാടുകളും മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി ദൈവസന്നിധിയില്‍ കാഴ്ചവയ്ക്കുക
  • നമ്മോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചവരുടെ നിയോഗങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍സമര്പ്പിക്കുക.
  • മറ്റുള്ളവരോടും പ്രാര്‍ത്ഥനാസഹായം ചോദിക്കുക.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.