കര്‍ത്താവ് സാക്ഷ്യം നല്കാനും വിധിക്കാനും വരുമ്പോള്‍ ആ പട്ടികയില്‍ ഞാനും പെടുമോ? വചനത്തിന്റെ അടിസ്ഥാനത്തില്‍ ആത്മശോധന നടത്തൂ

മലാക്കിയുടെ പുസ്തകം 3:1 ല്‍ നാം ഇങ്ങനെ വായിക്കുന്നു ഇതാ എനിക്ക് മുമ്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍തന്നെ തന്റെ ആലയത്തിലേക്ക് വരും. നിനക്ക് പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതന്‍ ഇതാവരുന്നു സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

തുടര്‍ന്ന് മറ്റൊരു ഭാഗത്ത് കര്‍ത്താവ് ആരെയൊക്കെയാണ് വിധിക്കാന്‍ വരുന്നതെന്നും ആര്‍ക്കെതിരെയാണ് സാക്ഷ്യം നല്കാന്‍ വരുന്നതെന്നും വിശദീകരിക്കുന്നുണ്ട്.മലാക്കി 3:5 ഭാഗമാണ് അത്.

നിങ്ങളെ വിധിക്കാന്‍ ഞാന്‍ അടുത്തുവരും. ആഭിചാരകര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസത്യം ചെയ്യുന്നവര്‍ക്കും വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരെ സാക്ഷ്യം നല്കാന്‍ ഞാന്‍ വേഗം വരും. സൈന്യങ്ങളുടെ കര്‍ത്താവ്അരുളിച്ചെയ്യുന്നു.

ഈ തിരുവചനം നമുക്ക് ആത്മശോധനയ്ക്കുള്ളതായിരിക്കട്ടെ. ദൈവം വിധിക്കുകയും സാക്ഷ്യം നല്കുകയുംചെയ്യുന്നവരുടെ ഈ പട്ടികയില്‍ ഞാന്‍ പെടുമോ. ഞാന്‍ വ്യഭിചാരിയാണോ കളളസത്യംപറയുന്നവനാണോ വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവനാണോ..

എങ്കില്‍ ദൈവം തീര്‍ച്ചയായും നമ്മെ വിധിക്കുക തന്നെ ചെയ്യും. ആയതിനാല്‍ നമുക്ക് ഇത്തരം തിന്മകളില്‍ നിന്ന് അകന്നുനില്ക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.