ജീവിതത്തിലെ അവസാന നിമിഷം ഉച്ചരിക്കേണ്ട ഏറ്റവും പവിത്രമായ നാമം ഏതാണെന്നറിയാമോ?

ഈശോ എന്ന നാമം വളരെ ശക്തിദായകമായ പേരാണ്, പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമത്തെ ആളിന്റെ പേരാണ് ഇത്, ഈ പേര് വിളിച്ചുകൊണ്ടാണ് വിശുദ്ധരെല്ലാം അവസാന നിമിഷം കടന്നുപോയത്. ഭൂമിയിലെ ജീവിതം അവസാനിക്കാറായപ്പോള്‍ മറ്റൊരു ലോകത്തിലേക്കുള്ള പ്രവേശനകവാടം തുറന്നപ്പോള്‍ അവരുടെ ചുണ്ടില്‍ ഈശോ എന്ന മധുരനാമമുണ്ടായിരുന്നു.

മരണത്തിന്റെ നിമിഷങ്ങളില്‍ ഈശോ എന്ന നാമം അധരങ്ങളിലുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരമൊരു ചിന്ത മരിക്കുന്നതിന് മുമ്പും നമ്മുടെ ഓര്‍മ്മയിലുണ്ടായിിക്കണം. അതുകൊണ്ട് ആരോഗ്യത്തോടെ നടക്കുമ്പോഴും ഈ ഒരു നാമത്തിന്റെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

ഈ ലോകത്തിലെ ഏറ്റവും ആരാധ്യമായ നാമമായ ഈശോയേ, എന്റെ ആത്മാവിന്റെ സംഗീതവും ഹൃദയത്തിന്റെ മുദ്രയുമായവനേ, മരണസമയത്ത് ഞാന്‍ കഠിനവേദനകള്‍ അനുഭവിക്കുമ്പോള്‍ അങ്ങയുടെ കരുണയിലേക്ക് അവസാന നോട്ടം അയ്ക്കുവാനും എന്റെ ആത്മാവില്‍ നിന്ന് ഈശോ എന്ന നാമം ഉച്ചരിക്കുവാനും എനിക്ക് അവസരവും ഭാഗ്യവും നല്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.