യേശു ആവര്‍ത്തിച്ചുപറയുന്ന ഈ വാക്യം നമ്മെ ശക്തരാക്കും

ഭയമാണ് നമ്മെ പലകാര്യങ്ങളും ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്തു സംഭവിക്കും,എന്തെങ്കിലും അപകടമുണ്ടാവുമോ ഇങ്ങനെയെല്ലാം പലവിധ ഭയങ്ങള്‍ നമ്മെ പിടികൂടാറുണ്ട്. ജീവിതത്തില്‍ സന്ദേഹം ഉയര്‍ത്തുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍, ആത്മവിശ്വാസമില്ലായ്മ അനുഭവപ്പെടുന്ന അവസരങ്ങളില്‍,സംശയപ്രകൃതമുള്ള വേളകളില്‍ അപ്പോഴെല്ലാം നമ്മുടെ മനസ്സിലേക്ക് കടന്നുവരേണ്ട ഒരു ശബ്ദമുണ്ട് അത്ക്രിസ്തുവിന്റെ വാക്കാണ്.

ഭയപ്പെടരുത്.

ഈ വാക്ക്,ഈ ആഹ്വാനം, ഇത്തരമൊരു ബലപ്പെടുത്തല്‍ ബൈബിളിന്റെ പേജുകളില്‍ പലയിടത്തുമുണ്ട്. ഭയപ്പെടാതിരിക്കുമ്പോഴാണ് ദൈവമഹത്വം പ്രകടമാകുന്നത്. ദൈവത്തിന് ഇടപെടാന്‍ ജീവിതത്തില്‍ അവസരം കൊടുക്കുക. ദൈവികസാന്നിധ്യം അനുഭവിച്ചറിയുക.

അപ്പോള്‍ എല്ലാവിധ ഭയങ്ങളും നമ്മളില്‍ നിന്ന് അകന്നുപോകും. അതുകൊണ്ട് നാം നമ്മോട് തന്നെ ഇപ്രകാരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുക. ഭയപ്പെടരുത്. ദൈവം എന്റെ കൂടെയുണ്ട്. ക്രമേണ ഈ വാക്കുകള്‍ നമ്മുടെഉള്ളിലെ ബലവും ശക്തിയുമായി മാറും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.