നീതിമാനായിരിക്കൂ, കാരണം നീതിമാന്റെ ആത്മാവ് ദൈവകരങ്ങളിലാണ്…

നീതിമാനായ ജോസഫ്. വിശുദ്ധ ജോസഫിനെ ബൈബിള്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. എന്താണ് നീതിമാന്റെ ലക്ഷണം? അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്നത് നല്കുക എന്നതാണ് നീതിമാന്റെ ലക്ഷണമായി പൊതുവെ പറയുന്നത്.

നമ്മള്‍ ഓരോരുത്തരും നീതിമാന്മാരാണോ എന്ന് ആത്മശോധന നടത്തേണ്ട സമയംകൂടിയാണ് ഇത്. അല്ലെങ്കില്‍ നീതിമാന്മാരായിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നീതിമാനാകുന്നതുവഴി സ്വര്‍ഗ്ഗം നമുക്ക് വലിയ അനുഗ്രഹങ്ങളാണ് നല്കുന്നത്.

ജ്ഞാനത്തിന്റെ പുസ്തകം 3: 1 മുതലുള്ള തിരുവചനങ്ങള്‍ ഇക്കാര്യമാണ് പറയുന്നത്.

നീതിമാന്‍മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്.ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല. അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി. അവരുടെ മരണം പീഡനമായും നമ്മില്‍ നി്ന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി. അവരാകട്ടെ ശാന്തി അനുഭവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെന്ന് മനു്ഷ്യദൃ്ഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുളളവരാണവര്‍. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്ന് കാണുകയും ചെയ്തു. അല്‍പകാലശിക്ഷണത്തിന് ശേഷം അവര്‍ക്ക് വലിയ നന്മ കൈവരും.
അതെ, നമുക്ക് നീതിമാന്മാരാകാം. നീതി പ്രവര്‍ത്തിക്കുന്നവരാകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.