കര്‍ത്താവിന്റെ ഭക്തര്‍ അവിടുന്നില്‍ ആശ്രയിക്കും

കര്‍ത്താവിന്റെ ഭക്തരുടെ മുന്നില്‍ ഒരു വഴി മാത്രമേയുളളൂ.കര്‍ത്താവില്‍ ആശ്രയിക്കുക. സങ്കടം വരുമ്പോഴും ആപത്തുവരുമ്പോഴും നിരാശവരുമ്പോഴും രോഗം വരുമ്പോഴും തൊഴില്‍ നഷ്ടം സംഭവിക്കുമ്പോഴും വാക്കു നല്കിയവര്‍ അതുതെറ്റിക്കുമ്പോഴുമെല്ലാം നമുക്ക് മുന്നില്‍ അതുമാത്രമേയുള്ളൂ മാര്‍ഗ്ഗം. മറ്റുള്ളവരെ ആശ്രയിച്ചു നമുക്ക് ജീവിക്കാനാവില്ല. കാരണം അവര്‍ എപ്പോള്‍ വേണമെങ്കിലും നമ്മെ കൈവിടാം. എന്നാല്‍ കര്‍ത്താവിന്റെ കരത്തില്‍ മുറുകെപിടിച്ചു നമുക്ക് മുന്നേറാം. അവിടുന്നില്‍ മാത്രം നമുക്ക് ആശ്രയിക്കാം.

കര്‍ത്താവിന്റെ ഭ്ക്തരേ കര്‍ത്താവില്‍ ആശ്രയിക്കുവിന്‍. അവിടുന്നാണ് നിങ്ങളുടെ സഹായവും പരിചയും( സങ്കീ 115:11)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.