കര്‍ത്താവിന്റെ ദാസന്റെ സ്വഭാവപ്രത്യേകതകളെക്കുറിച്ച് വചനം പറയുന്നത്…

കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്. എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിര്‍ക്കുന്നവരെ സൗമ്യതയോടെ തിരുത്തണം. ( 2 തിമോ 2:24,25)

കര്‍ത്താവിന്റെ ദാസനു സംഭവിക്കാവുന്ന ചില പിഴവുകളെക്കുറിച്ചും എന്നാല്‍ അപ്പോഴും അവന് ലഭിക്കുന്ന ദൈവകൃപയെക്കുറിച്ചും ഇതേ ഭാഗത്തുതന്നെ നമുക്ക് മനസ്സിലാക്കാനാവും.

സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്ക് നല്കിയെന്നുവരാം. പിശാചിന്റെ ഇഷ്ടനിര്‍വഹണത്തിന് വേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവന്‍ സുബോധം വീണ്ടെടുത്ത് ആകെണിയില്‍ നിന്ന് രക്ഷപ്പെട്ടേക്കാം

കര്‍ത്താവിന്റെ ദാസന്‍ കര്‍ത്താവിന് പ്രീതികരമായ വിധത്തില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന രണ്ടുകാര്യങ്ങളാണ് മേല്‍പ്പറഞ്ഞതെന്ന് മറക്കാതിരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.