ക്രിസ്തുവിനെ നല്ലതുപോലെ സ്‌നേഹിക്കാന്‍…

ക്രിസ്തുവില്‍ നിന്ന് സ്‌നേഹം അനുഭവിക്കാന്‍,സ്‌നേഹം സ്വന്തമാക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. പക്ഷേ ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ എത്രപേര്‍ സന്നദ്ധരായുണ്ട്? ക്രിസ്തു നമ്മെ സ്‌നേഹിക്കുന്നതുപോലെ നമുക്കൊരിക്കലും ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ കഴിയില്ലെന്നത് സത്യം. പക്ഷേ ഇത്തിരി ശ്രമിച്ചാല്‍ ഇപ്പോഴുള്ളതിലുമേറെ ഭേദപ്പെട്ട നിലയില്‍ നമുക്ക് ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ കഴിയും. ക്രിസ്തുവിനെ സ്‌നേഹിക്കാനുള്ള ചില എളുപ്പവഴികള്‍ പറഞ്ഞുതരാം

1 വിശുദ്ധ കുര്‍ബാനയില്‍ എല്ലാദിവസവും പങ്കെടുക്കുക.

ക്രിസ്തുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക എന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മാത്രം പോരാ ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണം. ഇനി ഏതെങ്കിലും കാരണത്താല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ ആത്മീയമായിട്ടെങ്കിലും നാം ദിവ്യകാരുണ്യം സ്വീകരിക്കുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും വേണം..

2 ദിവ്യകാരുണ്യസന്ദര്‍ശനം

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല എന്നിരിക്കട്ടെ പക്ഷേ സമീപത്തുള്ള ദേവാലയത്തിലെത്തി ദിവ്യകാരുണ്യസന്ദര്‍ശനം നടത്തുക. നാം ചെല്ലുന്നതും കാത്ത് ക്രിസ്തു അവിടെ ഇരിക്കുന്നുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

3 ഈശോയുടെ അമ്മയെ സ്‌നേഹിക്കുക

ഈശോയുടെ അമ്മയെ സ്നേഹിക്കുക. അതായത് പരിശുദ്ധ അമ്മയെ. പരിശുദ്ധ അമ്മയെ സ്‌നേഹിക്കുന്നതിന്റെ അടയാളമാണ് ജപമാല ചൊല്ലുന്നത്. ദിവസവും ആത്മാര്‍ത്ഥമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക

4കാല്‍വരിയിലെ ത്യാഗബലിക്ക് നന്ദിപറയുക

ക്രിസ്തുവിന്റെ കാല്‍വരിയാഗത്തെക്കുറിച്ച് ധ്യാനിക്കുക. അവിടുത്തേക്ക് അതിന്റെപേരില്‍ നന്ദി പറയുക

5 മറ്റുള്ളവരെ സഹായിക്കുക

ദരിദ്രരെ സഹായിക്കുക. ആവശ്യക്കാരനില്‍ നിന്ന് മുഖംതിരിക്കാതിരിക്കുക. സ്വന്തമായുള്ള പണം, സമയം, ആരോഗ്യം എന്നിവയെല്ലാം മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കുക

6 ദിവസവും സുവിശേഷം വായിക്കുക

എല്ലാദിവസവും സുവിശേഷം വായിക്കുക. അവിടുത്തെ വാക്കുകള്‍ ധ്യാനിക്കുക

7 നിശ്ശബ്ദതയില്‍ ക്രിസ്തുവിന്റെ വാക്കുകള്‍ കേള്‍ക്കുക

നിശ്ശബ്ദതയിലൂടെ ക്രിസ്തു നമ്മോട് സംസാരിക്കുന്നുണ്ട്. ആ സ്വരം കേള്‍ക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.