നീ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ? ഇതൊന്ന് വായിച്ചുനോക്കൂ…

ദൈവം സ്‌നേഹമാണെന്ന് നമുക്കറിയാം. എന്നാല്‍ സ്‌നേഹം മാത്രമായ ദൈവത്തെ നാം സ്‌നേഹിക്കുന്നണ്ടോ? ചിലര്‍ പറഞ്ഞേക്കാം, ഉവ്വ് ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ വെറുതെ ഇങ്ങനെ പറഞ്ഞാല്‍പോരാ. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ ദൈവസ്‌നേഹം എല്ലാവരിലും എത്തിക്കാന്‍ ശ്രമിക്കണം. യേശുവിന്റൈ കണ്ണുകളിലൂടെ എന്ന കൃതിയില്‍ പറയുന്ന സന്ദേശമാണ് ഇത്. യേശു നല്കിയസന്ദേശത്തിലെ വാക്കുകള്‍ നമുക്ക് ശ്രവിക്കാം:

നിന്റെ ആടുകള്‍ക്ക് നീ എന്തുമാത്രം വിലകല്പിക്കുകയും അതിനെ കാത്തുരക്ഷിക്കുകയുംചെയ്യുന്നുവോ അതുപോലെ തന്നെ ദൈവവും തന്റെ എല്ലാ മക്കളെയും സ്‌നേഹിക്കുന്നു. കൂട്ടംതെറ്റി നടക്കുന്നവയെയും ദൈവത്തെ സ്‌നേഹിക്കുന്നവര്‍ ദൈവസ്‌നേഹം കണ്ടെത്താന്‍ മറ്റുള്ളവരെ സഹായിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു.

ഇനി മറ്റൊരു കാര്യം. ദൈവസ്‌നേഹം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഇതൂകൂടാതെ മറ്റ്് ചില കാര്യങ്ങളും നമുക്ക് ചെയ്യാന്‍ കഴിയും. നല്ല പുസ്തകങ്ങളും മറ്റുംമറ്റുളളവര്‍ക്ക് പരിചയപ്പെടുത്തുക. മരിയന്‍ പത്രം പോലെയുള്ള നല്ല ആത്മീയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ ലിങ്ക് ഷെയര്‍ ചെയ്യുക എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു.

നാം അറിഞ്ഞ ദൈവസ്‌നേഹം മറ്റുള്ളവരെ അറിയിക്കുക എന്നത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണെന്ന് മറന്നുപോകരുതേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.