അനുദിന ജീവിതത്തെ അനുഗ്രഹപ്രദമാക്കാം, മദര്‍ തെരേസയുടെ വാക്കുകള്‍ അനുസരിച്ചാല്‍ മതി

1997 സെപ്തംബര്‍ അഞ്ചിനാണ് മദര്‍ തെരേസ ഈ ലോകം വിട്ടുപോയത്. അനുദിന ജീവിതത്തെ അനുഗ്രഹപ്രദമാക്കാന്‍ മദര്‍ തെരേസ നമ്മോട് പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

കരുണ

കണ്ണുകളിലും മുഖത്തും കരുണയുണ്ടായിരിക്കുക. കരുണാപുരസരമായ ഒരു നോട്ടം ഉണ്ടായിരിക്കുക. മറ്റൊരാള്‍ക്ക് പരിഗണന മാത്രമല്ല അവര്‍ക്ക് സ്വന്തം ഹൃദയം കൂടി നല്കുക.

ജീവിതവിശുദ്ധി


വിശുദ്ധനോ വിശുദ്ധയോ ആകാന്‍ ശ്രമിക്കുക. ആഗ്രഹിക്കുക.

വിശ്വസ്തത

വിജയി ആകാനല്ല വിശ്വസ്തരാകാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്ന് മറക്കാതിരിക്കുക.

എളിമയുണ്ടായിരിക്കുക


എളിമയുള്ള ഒരു മനസ്സിനെ ഈ ലോകത്തിലുള്ള അവഗണനയോ തിരസ്‌ക്കരണമോ ഒന്നും ബാധിക്കുകയില്ല.

ആനന്ദം

ആനന്ദം പ്രാര്‍ത്ഥനയും ശക്തിയും സ്‌നേഹവുമാണ്. ആത്മാക്കളെ പിടികൂടാന്‍ ഏറ്റവും സഹായകരമായിരിക്കുന്നത് ആനന്ദമാണ്.

വിശ്വാസം


ജീവിതം ദൈവത്തിന്റെ കരങ്ങളിലേക്ക് സമര്‍പ്പിക്കണമെങ്കില്‍ വിശ്വാസം കൂടിയേ തീരൂ.

പ്രാര്‍ത്ഥന

കുടുംബങ്ങളെ പ്രാര്‍തഥനകളിലേക്ക് തിരികെ കൊണ്ടുവരിക. കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യം ദൈവം തരുന്ന വലിയൊരു അനുഗ്രഹമാണ്.

ത്യാഗം


ത്യാഗമനസ്ഥിതി നാം നമ്മെതന്നെ ശൂന്യനാക്കുന്ന പ്രക്രിയയാണ്.

സേവനം


മറ്റുള്ളവരെ സേവിക്കാന്‍ കി്ട്ടുന്ന ഒരു അവസരവുംപാഴാക്കാതിരിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.