നെടുങ്കണ്ടം കരുണ ആശുപത്രിയുടെ കെട്ടിടം കോവീഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടുക്കി രൂപത കൈമാറി

നെടുങ്കണ്ടം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കുന്നതിനായി കരുണ ആശുപത്രിയുടെ കെട്ടിടം ഇടുക്കി രൂപത അധികൃതര്‍ സര്‍ക്കാരിന് താല്ക്കാലികമായി കൈമാറി. കെട്ടിടവും ഫര്‍ണിച്ചറും ഉള്‍പ്പടെ മുഴുവന്‍ സൗകര്യങ്ങളുമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്കിയത്.

ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കൊപ്പം ഐസിയുകളും ഒരുക്കും സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും രൂപത വികാരി ജനറാളുമായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ആണ് കെട്ടിടം ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ നിജു പി കുര്യന് കൈമാറിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.